ബാങ്കുകളില്‍ സംഘര്‍ഷം കണ്ണൂരില്‍ ജീവനക്കാരെ പൂട്ടിയിട്ടു

by padayali | 13 December 2016 8:46 PM

ആവശ്യത്തിന് പണം ബാങ്കുകളിൽ ഇല്ലാതെ വന്നതോടെയാണ് ഇടപാടുകാർ സംസ്ഥാനത്ത് ബാങ്കുകളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത് കണ്ണൂര്‍ കേളകം ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഇടപാടുകാര്‍ ജീവനക്കാരെ തടഞ്ഞുവെച്ചു. കോട്ടയം ഉഴവൂര്‍ എസ്ബിടി ശാഖയില്‍ ഇടപാടുകാരുടെ പ്രതിഷേധം സംഘര്‍ഷത്തിലെത്തി. മൂന്നുദിവസത്തെ അവധിക്കുശേഷം തുറന്ന ബാങ്കുകളിലേക്ക് എത്തിയവര്‍ക്ക് പണം നല്‍കാന്‍ ഇല്ലാത്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. കണ്ണൂര്‍ കേളകം ഫെഡറല്‍ ബാങ്ക് ശാഖയില്‍ രാവിലെ തന്നെ പണമില്ലെന്ന ബോര്‍ഡ് ജീവനക്കാര്‍ വെച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ജീവനക്കാരുമായുണ്ടായ വാക്കേറ്റം രൂക്ഷമായതോടെ ഇടപാടുകാര്‍ ജീവനക്കാരെ തടഞ്ഞുവച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ക്യൂവിലുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കാന്‍ തീരുമാനമായി. ടോക്കണ്‍ നല്‍കി ഇടപാടുകാരെ മടക്കി അയക്കുന്നതിനെതിരെയും പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്

Source URL: https://padayali.com/%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%a3/