ബാഗ്ലൂർ ദൈവങ്ങളുടെ വിശേഷങ്ങൾ

ബാഗ്ലൂർ ദൈവങ്ങളുടെ വിശേഷങ്ങൾ
July 01 11:57 2020 Print This Article

സൂപ്പർനാച്ചുറൽ എന്ന വിഷയത്തെക്കുറിച്ച് വിശദമായ ഒരു ലേഖനം ഒരിക്കൽ ഞാൻ എഴുതിയിരുന്നു. ബാഗ്ളൂർ ദൈവങ്ങളിലെ പ്രധാനി പാസ്റ്റർ എം എ. വർഗ്ഗീസ് അത് വായിച്ചതിനു ശേഷം എന്നോട് ഫോണിലൂടെ സംസാരിച്ചു .

ഒരു പാപി മാനസാന്തരപ്പെടുന്നതാണ് ഏറ്റവും വലിയ സൂപ്പർ നാച്ചുറൽ എന്ന് ഞാൻ അതിൽ സ്ഥാപിച്ചിരുന്നു . അൾസറും ക്യാൻസറും മാറുന്നതാണ് സൂപ്പർ നാച്ചുറൽ പവർ എന്ന് ബാഗ്ളൂർ ദൈവങ്ങൾ പഠിപ്പിക്കുന്നു . ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ശാരിരിക ബന്ധത്തിൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് പ്രക്യതി നിയമമാണ്.

എന്നാൽ ഉണ്ടാകട്ടെ എന്ന വാക്കിനാൽ ഈ ഉലകം മുഴുവൻ ഉളവായ അതേ വചനം പരിശുദ്ധാത്മാവിനാൽ മറിയയുടെ ഉദരത്തിൽ ഉല്പാദിതമായ വിശുദ്ധ പ്രജ. പ്രക്യതിയുടെ പ്രത്യുല്പാദന ശാസ്ത്രത്തെ തകിടം മറിച്ച് കൊണ്ട് ഭൂജാതനായി. ഈ സ്യഷടിയിൽ ഉൾപ്പെടാത്തതും എന്ന എബ്രായ ലേഖനക്കാരൻ്റെ പ്രയോഗം ശ്രദ്ധേയമാണ്. തികച്ചും സൂപ്പർ നാച്ചുറൽ ആണ്. മറിയയുടെ ഉദരത്തിൽ അന്ന് സംഭവിച്ച അതേ സൂപ്പർ നാച്ചുറൽ ഇന്ന് ഓരോ പാപിയുടെ ഹ്യദയത്തിൽ ആവർത്തിക്കപ്പെടുകയാണ്. (വചനമെന്ന കെടാത്ത ബീജം പരിശുദ്ധാത്മാവിനാൽ ഒരുവന്റെ ഹൃദയത്തിൽ പരിവർത്തിക്കുമ്പോൾ പാപബോധം ഉണ്ടായി യേശു ഹ്യദയങ്ങളിൽ ജനിക്കുന്നു . ക്രിസ്തു ജീവിതത്തിന്റെ നായകനാകുന്നു . ഇതല്ലേ ഏറ്റവും വലിയ സൂപ്പർ നാച്ചുറൽ.)

എന്നാൽ പാസ്റ്റർ എം എ വർഗ്ഗിസ് അത് അംഗികരിക്കുന്നില്ല . രക്ഷ ക്രിസ്തു ഒരിക്കലായി നടപ്പിൽ വരുത്തി ഒരു പാപി അത് വിശ്വാസത്താൽ ഏറ്റെടുക്കുന്നു .അതിൽ എന്ത് സൂപ്പർ നാച്ചുറൽ എന്നാണ് അദ്ദേഹം ചോദിക്കുന്നത് . കൊറോണ ആയിരങ്ങളെ കൊല്ലുമ്പോൾ ബാഗ്ളൂരെ സൂപ്പർ നാച്ചുറൽ പവർ വ്യാപരിക്കുന്നവർ പൊത്തിൽ ഒളിച്ചു. സകല സൂപ്പർ പവർ വ്യാപാരികളോടും പറയുന്നു . ഒരു പാപി മാനസാന്തരപ്പെടുന്നതാണ് ഏറ്റവും വലിയ അത്ഭുതം.

എന്തെല്ലാം ആന മണ്ടത്തരങ്ങൾ പറഞ്ഞാലും ബാഗ്ലൂർ ദൈവങ്ങളുടെ സ്ത്രോത്ര കാഴ്ച കുറയാൻ പോകുന്നില്ല . അവിടെയുള്ളവർക്ക് ഈ മഹാൻമാർ ദൈവങ്ങളാണ്. യഥാർത്ഥ ദൈവവചനം പഠിക്കുന്നില്ല . ഈ കുറിപ്പൊന്നും അവരെ കുലുക്കുകയില്ലന്ന് നന്നായിട്ടറിയാം . എങ്കിലും ചില സത്യങ്ങൾ വായനക്കാർ അറിഞ്ഞിരിക്കട്ടെ .

എന്റെ നിലപാടുകളും ബൈബിൾ പറയുന്ന ശരിയായ ഉപദേശവും ഒരിക്കൽ നേരിട്ട് പങ്കുവെച്ചപ്പോൾ പാസ്റ്റർ എം എ .വർഗ്ഗിസ് ഇപ്രകാരം പറഞ്ഞു  ” ജോൺസനെ, താങ്കൾ പറഞ്ഞതെല്ലാം സത്യമാണ്. എന്നാൽ ഇതൊന്നും പറഞ്ഞാൽ ജനം കൂടുകയില്ല.” ഈ പറഞ്ഞതിന് തന്റെ ഭാര്യ സാക്ഷിയാണ്. ഇതെല്ലാം പച്ച കള്ളമാണന്നും, ഞാൻ ഇങ്ങനെയൊരാളെ കണ്ടിട്ടോ, കേട്ടിട്ടോ ഇല്ല. ജീവനോടെ ഉള്ള ആളാണോ എന്നുപോലും ഇപ്പോൾ പറയുമായിരിക്കും.

സത്യത്തിനെതിരേ മുഖം തിരിച്ചിട്ട് ആളെ കൂട്ടി സ്തോത്ര കാഴ്ച വാരിയെടുക്കുന്ന വൻകിട സുവിശേഷ മാഫിയകൾക്ക് സത്യവചനത്തോട് നീതി പുലർത്താൻ കഴിയില്ല.

– പാസ്റ്റർ. ജോൺസൺ കണ്ണൂർ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.