ബംഗളൂരു: ബംഗളൂരുവിലെ വ്യവസായി എം. കെ കുരുവിള നല്‍കിയ സോളാര്‍ കേസില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി. ബംഗളൂരു സിറ്റി സിവില്‍ കോടതിയാണ് വിധി പറഞ്ഞത്. കേസിലല്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി സുപ്രധാനവിധി പുറപ്പെടുവിച്ചത്.
നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുവുള്‍പ്പെടെയുളളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. നേരത്തെ ഈ കേസില്‍ ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുളള പ്രതികള്‍ പിഴയടക്കണമെന്ന് കോടതി വിധിച്ചിരുന്നു. എന്നാല്‍, തന്‍റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേള്‍ക്കണമെന്നുമുളള ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.