ഫ്‌ളോറൻസ് നൈറ്റിംഗേൾ പുരസ്ക്കാരം അപേക്ഷകൾ ക്ഷണിക്കുന്ന അവസാന തീയതി മാർച്ചു 10

ഫ്‌ളോറൻസ് നൈറ്റിംഗേൾ പുരസ്ക്കാരം അപേക്ഷകൾ ക്ഷണിക്കുന്ന അവസാന തീയതി മാർച്ചു 10
February 20 20:27 2019 Print This Article

നേഴ്‌സിംഗ് മേഖലയിലെ (ജനറല്‍ ആന്റ് പബ്ലിക് ഹെല്‍ത്ത്) ഉദ്യോഗസ്ഥര്‍ക്കുള്ള ഈ വര്‍ഷത്തെ (2019 )  കേന്ദ്ര സര്‍ക്കാരിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേള്‍ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷയുടെ മാതൃകയും തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും, www.dhs.kerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്. നേഴ്‌സുമാര്‍, ആക്‌സിലറി നേഴ്‌സ് ആന്റ് മിഡ്‌വൈഫുമാര്‍, ലേഡി ഹെല്‍ത്ത് വിസിറ്റര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നവരില്‍ നിന്നുള്ള അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ ആവശ്യമായ രേഖകള്‍ക്കൊപ്പം മാര്‍ച്ച് പത്ത് വൈകിട്ട് അഞ്ചിന് മുന്‍പായി ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (നേഴ്‌സിംഗ്), ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

വൈകി ലഭിക്കുന്നതും ആവശ്യമായ രേഖകള്‍ ഉള്‍ക്കൊള്ളിക്കാത്തതുമായ അപേക്ഷകള്‍ നിരസിക്കും. പുരസ്‌ക്കാരങ്ങള്‍ നഴ്‌സസ് ദിനമായ മെയ് 12 ന് വിതരണം ചെയ്യും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.