ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയിലുള്ള ഓര്‍ലാന്‍ഡോയിലെ വ്യവസായ പാര്‍ക്കില്‍ ഉണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് 5 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഫോര്സിദ് റോഡിലുള്ള വ്യവസായ നഗരത്തിലാണ് പ്രാദേശിക സമയം പുലർച്ചയോടെയാണ് വെടിവെപ്പുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പോലീസിനു പുറമെ എഫ്.ബി.ഐ അധികൃതരും സംഭവസ്ഥലത്തെത്തിച്ചേര്‍ന്നിട്ടുണ്ട്.
എന്നാൽ അക്രമിയെ കീഴക്കിയതായും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിടാനാകില്ലെന്നുമാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധങ്ങൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്നും റിപ്പോർട്ടുണ്ട്.
ഫ്ളോറിഡയിലെ പള്‍സ് നിശാക്ലബില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ വെടിവെപ്പില്‍ 49 പേര് കൊല്ലപ്പെട്ടിരുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.