ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; പള‌ളിയിലെത്തിയ അക്രമി മൂന്ന് പേരെ കൊലപ്പെടുത്തി

ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; പള‌ളിയിലെത്തിയ അക്രമി മൂന്ന് പേരെ കൊലപ്പെടുത്തി
October 29 18:24 2020 Print This Article

നൈസ്: ഫ്രാന്‍സിലെ നൈസ് നഗരത്തില്‍ പള‌ളിയിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു വനിതയുമുണ്ടെന്നും നടന്നത് ഭീകരാക്രമണമാണെന്നും നൈസ് നഗര മേയര്‍ ക്രിസ്‌റ്റ്യന്‍ എസ്ട്രോസി അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേ‌റ്റിട്ടുണ്ട്. പ്രസിദ്ധമായ നോത്രെ ദാം പള‌ളിയുടെ സമീപത്താണ് ഒരാള്‍ കത്തി കൊണ്ട് ആക്രമം നടത്തിയത്. മരണപ്പെട്ട സ്‌ത്രീയുടെ കഴുത്തറുത്തെടുത്തെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പിടികൂടിയെന്നും ആക്രമണത്തിന് കാരണമെന്തെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഫ്രഞ്ച് തീവ്രവാദ വിരുദ്ധ വിഭാഗം സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പാരീസിലെ ആക്രമണം പോലെ നൈസിലെ ആക്രമണത്തിനും മതപരമായ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിക്കുകയാണ്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് പാരീസില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന് സ്‌കൂള്‍ അദ്ധ്യാപകനായ സാമുവല്‍ പാ‌റ്റിയെ ഒരു ചെച്‌നിയന്‍ പൗരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് അദ്ധ്യാപകന് പിന്തുണയുമായി രാജ്യമാകെ നിരവധി ജനങ്ങള്‍ രംഗത്തെത്തിയിരുന്നു. അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട ഞെട്ടല്‍ മാറുംമുന്‍പാണ് ഫ്രാന്‍സില്‍ അടുത്ത സംഭവമുണ്ടായിരിക്കുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.