ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചുവേദന, കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു

by Vadakkan | 21 September 2018 11:15 PM

കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു.

തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം കോട്ടയം പൊലീസ് ക്ലബിലേക്കുള്ള യാത്രാമധ്യേയാണ് ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചു വേദന ഉണ്ടായത്. തുടര്‍ന്ന് ബിഷപ്പുമായി സഞ്ചരിക്കുകയായിരുന്ന വാഹനവ്യൂഹം കോട്ടയം നഗരത്തിലേക്ക് പ്രവേശിക്കാതെ നേരിട്ട് മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്നു.

കോട്ടയം മെഡി.കോളേജിലെ ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ച ബിഷപ്പിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. യാത്രാമധ്യേ നെഞ്ചുവേദന ഉണ്ടെന്ന് ബിഷപ്പ് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ നേരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു വരികയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Source URL: https://padayali.com/%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b-%e0%b4%ae%e0%b5%81%e0%b4%b3%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b5%86/