ഫ്രാങ്കോ എലിയെ തോപ്പിച്ച് ഇല്ലം ചുടുന്നു. കേസിൽ നിന്നും തലയൂരാൻ സ്വയം ഷണ്ഡനാകുന്നു

ഫ്രാങ്കോ എലിയെ തോപ്പിച്ച് ഇല്ലം ചുടുന്നു. കേസിൽ നിന്നും തലയൂരാൻ സ്വയം ഷണ്ഡനാകുന്നു
September 14 06:40 2018 Print This Article

ഫ്രാങ്കോ ലൈംഗീക ശേഷി സ്വയം ഇല്ലാതാക്കിയതായി റിപോർട്ടുകൾ. വൈദീകരിൽ ചിലരാണ്‌ ഈ ആശങ്ക പുറത്തുവിടുന്നത്. വൃഷ്ണങ്ങൾ നീക്കം ചെയ്യുകയോ ലിംഗ ഉദ്ധാരണം ഇല്ലാതാക്കുകയോ ചെയ്യുന്ന ശസ്ത്രക്രിയകൾക്ക് നീക്കം നടക്കുന്നതായോ, നടന്നതായോ റിപോർട്ടുകൾ പുറത്തുവരുന്നു.

റിട്ട. ജസ്റ്റീസ് ബി. കെമാല്‍പാഷയുടെ ആശങ്ക പങ്കുവച്ച് ഒരുപറ്റം വൈദികരും. പരാതിയില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയാല്‍ ബിഷപ്പിനെ അറസ്റ്റു ചെയ്തു ലൈംഗികശേഷി പരിശോധനയാണ് ആദ്യം ചെയ്യേണ്ടിയിരുന്നുവെന്നും അങ്ങനെ ചെയ്യാതിരുന്നത് അന്വേഷണത്തിലെ വലിയ വീഴ്ചയാണെന്നും ജസ്റ്റീസ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

പിടിയിലാകുമ്പോള്‍ തനിക്ക് ലൈംഗികശേഷി ഇല്ലെന്ന റിപ്പോര്‍ട്ടുമായി വന്നാല്‍ അയാള്‍ രക്ഷപ്പെടുമെന്നുമായിരുന്നു കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢവുമായി എത്തിയ ജസ്റ്റീസ് പറഞ്ഞത്. മെയിലും ജൂണിലുമായി രണ്ടു തവണ ജലന്ധറില്‍ തന്നെ ഫ്രാങ്കോയുടെ അടുത്ത സുഹൃത്തായ ഒരു മലയാളിയുടെആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പ്രോസ്‌റ്റേറ്റ് പ്രശ്‌നവും വൈറ്റമിന്‍ ബിയുടെ കുറവുമൊക്കെയാണ് പറഞ്ഞുകേട്ടത്.

വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. വൈദീകർ വഴി ലഭിക്കുന്ന സൂചനകൾ മാത്രമാണിത്. നിരവധി വൈദീകർ മെത്രാന്മാർക്കും, മെത്രാമാരുടെ സംഘടനക്കും എതിരേ പരസ്യമായി രംഗത്ത് വന്നു. അവരിലൂടെയാണ്‌ വിവരങ്ങൾ പുറത്തുവരുന്നത്. കാര്യങ്ങൾ ഇങ്ങനെ പോയാൽ ഷണ്ഢനായ ബിഷപ്പ് എന്ന വിളിപേർ കൂടി വന്നേക്കും.

ഷഢത്വം സ്വയം ആഗ്രഹിക്കുന്നത് നിശ്ചയമായും കേസിൽ നിന്നും തലയൂരാനാണ്‌. പോസ്റ്റേറ്റ് പ്രശ്നം മൂലം ചികിൽസ തേടി എന്നത് വൻ സംശയത്തിലേക്കാണ്‌ കാര്യങ്ങൾ നീക്കുന്നത്. വൃഷ്ണങ്ങൾ നീക്കം ചെയ്യുകയോ, ശേഷി നഷ്ടപെടുത്തുകയോ ചെയ്താലും മതി. പ്രോസ്റ്റേറ്റ് ചികിൽസയുടെ ഭാഗമായി ചെയ്താണ്‌ എന്നും വരുത്തി തീർക്കാം.താന്‍ കുറ്റം ചെയ്തുവെന്ന് സമ്മതിക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറാകില്ല. ചെയ്ത തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ മുഖത്തുനോക്കി നിഷേധിക്കും. താന്‍ നിരപരാധിയാണെന്ന് പറയും. അതാണ് രീതി.

അതിനാൽ വൃഷ്ണങ്ങൾ തകർത്തും രക്ഷപെടാൻ ഫാങ്കോ മടിക്കില്ല. എന്ത് ക്രൂരതക്കും മുതിരുന്ന ആളാണത്രേ ഫ്രാങ്കോ. അതുകൊണ്ട് മാത്രമാണ്‌ നിരവധി കന്യാസ്ത്രീകളേ പീഢിപ്പിച്ചതും പല സത്യങ്ങളും പുറത്തുവരാത്തതും. ഒരിക്കൽ വഴങ്ങുന്നവരെ ഭീഷണിപ്പെടുത്തുന്ന പതിവും ഇയാൾക്കുണ്ട്. എന്നാല്‍ ഒരു പുരുഷനെ അവന്റെ ലൈംഗികാവയവങ്ങളിലെ ദേഹപരിശോധനകളിലൂടെ മാത്രം ലൈംഗികശേഷി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിയില്ലെന്നാണ് വൈദ്യശാസ്ത്രത്തില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ വിലയിരുത്തല്‍.

ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ന്യൂകാസ്റ്റില്‍ നടത്തിയ ഒരു പഠനത്തില്‍ 30% ഇരകളില്‍ മാത്രമാണ് ലിംഗപരിശോധനയില്‍ തെളിവുകള്‍ ലഭിച്ചത്. എന്നാല്‍ ലിംഗത്തില്‍ നിന്നുള്ള തെളിവുകളുടെ അഭാവം ലൈംഗിക പീഡനം നടന്നില്ല എന്ന് ഉറപ്പാക്കുന്നില്ല. വൃഷ്ണങ്ങൾ നിർജീവമാക്കിയാൽ പോലും ലൈംഗീക ശേഷി ഇല്ലാതാകില്ല എന്നും ലിംഗ ഉദ്ധാരണം ഉണ്ടാകുന്നു എങ്കിൽ കുറ്റകൃത്യത്തിന്റെ പിടിയിൽ വരും എന്നും നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ പരിപൂർണ്ണമായി ലൈംഗീക ശേഷി ഇല്ലാതാക്കിയാൽ അവിടെയും നിയമ വിഷയം ഉണ്ടാകും. പുരുഷൻ എന്ന നില മാറി ഭിന്ന ലിംഗക്കാരൻ എന്ന അവസ്ഥയിലേക്ക് വരും.

കത്തോലിക്കാ സഭയിൽ പൂർണ്ണ ലൈംഗീക ശേഷി ഉള്ളവർക്ക് മാത്രമേ ബ്രഹ്മചാരിയാകാൻ കഴിയൂ എന്നാണ്‌ നിയമം. ലൈംഗീക ശേഷി ഇല്ലാത്ത ഒരാൾക്ക് ബ്രഹ്മചര്യം പറ്റില്ല എന്നതാണ്‌ കാരണം. ലൈംഗീക ശേഷി കുറവോ ഭിന്ന ലിംഗ അവസ്ഥയോ ഉള്ളവർക്ക് ഒരിക്കലും വൈദീകരോ, കന്യാസ്ത്രീകളോ ആകാൻ ആകില്ല. അതായത് ഫ്രാങ്കോ ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്താൽ പോലും അതും പിടിക്കപ്പെടും എന്നു സാരം.

എന്നാൽ ലിംഗ മാറ്റ ശസ്ത്രക്രിയ ഒരാളുടെ അവകാശവും നിയമ വിരുദ്ധവും അല്ല ഇപ്പോൾ ഇന്ത്യയിൽ. ഇതുമൂലം നിയമത്തിന്റെ പിടിയിൽ നിന്നും ഫ്രാങ്കോക്ക് രക്ഷപെടാൻ ചിലപ്പോൾ സാധിച്ചേക്കും. ചുരുക്കത്തിൽ എലിയെ തോപ്പിച്ച് ഇല്ലം ചുടുന്നു എന്നല്ല ചുട്ടു കഴിഞ്ഞു എന്നതാണ്‌ ഇപ്പോൾ കത്തോലിക്കാ സഭയുടേയും ഫ്രാങ്കോയുടേയും അവസ്ഥ. കേസിൽ നിന്നും മാറുവാൻ പൗരുഷം വരെ ഉപേക്ഷിക്കാൻ ഉള്ള നീക്കം ആരിലും കൗതുകമുണർത്തും. വരുന്ന റിപോർട്ടുകൾ പ്രകാരം ഫ്രാങ്കോ ചികിൽസയും മറ്റും തേടി വിജയിച്ചാൽ മൂന്നാൽ ലിംഗക്കാരായ ആദ്യ ബിഷപ്പ് എന്ന അവസ്ഥ വന്നേക്കും. ഇതും ആഗോള കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ വലിയ സംഭവമാകും.

ലൈംഗികശേഷി ഇല്ലാ എന്നുകരുതി കുറ്റകൃത്യം നടക്കുന്ന സമയത്തും അങ്ങനെയായിരിക്കണമെന്നില്ല. വളരെ സങ്കീര്‍ണ്ണമായ കേസാണിത്. ശസ്ത്രക്രിയ വഴിയും മരുന്നുകഴിച്ചും ലൈംഗികശേഷി നഷ്ടപ്പെടുത്താന്‍ കഴിയും. ഈ കേസും അതും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇത് വളരെ വേറിട്ട കേസാണ്.എന്തായാലും രക്ഷപെടാൻ എല്ലാ വഴികളും അന്വേഷിക്കുന്ന ഫ്രാങ്കോക്കും കത്തോലിക്കാ സഭയിലേ പൗരോഹിത്യ നേതൃത്വത്തിനും മുന്നിൽ വെല്ലുവിളികൾ ഏറെയാണ്‌.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.