ഫേസ് ബുക്ക് പ്രണയം മൂത്ത് രണ്ടു IPC കമിതാക്കൾ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. ശേഷം തിരുവല്ലാ സെന്ററിന്റെ സഹകരണത്തോട് ഐപിസിയും വിവാഹം നടത്തി.

ഫേസ് ബുക്ക് പ്രണയം മൂത്ത് രണ്ടു IPC കമിതാക്കൾ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി.  ശേഷം തിരുവല്ലാ സെന്ററിന്റെ സഹകരണത്തോട് ഐപിസിയും വിവാഹം നടത്തി.
April 19 19:34 2018 Print This Article

തിരുവല്ല സെന്ററിൽ വള്ളംകുളം ചർച്ചിലെ
ദൈവദാസന്റെ മകൻ പ്രണയിക്കുന്നതിൽ തെറ്റുണ്ടോ എന്ന് ചോദിച്ചാൽ പടയാളിക്കു ഒന്നും പറയാനില്ല, എന്നാൽ മുഖപുസ്തകത്തിൽ കൂടി പ്രണയം മൂത്ത മകൻ പെൺകുട്ടിയുമായി അമ്പലത്തിൽ പോയി വിവാഹം കഴിച്ചു ആറുമാസം ആയി.


പെൺകുട്ടി കുമ്പനാട് സെന്ററിൽ ഉള്ള ആറമ്മുള ശാലേം ഐപിസി സഭാംഗം എപ്സി. എം സാമുവേൽ, ആൺകുട്ടി തിരുവല്ല സെന്റർ, വള്ളം കുളം ( ഐപിസി സഭാ സ്ഥാപകൻ ) പരേതനായ പാസ്റ്റർ. വർഗ്ഗീസ് എം വർഗ്ഗീസിന്റെ മകൻ റിജിൻ വർഗ്ഗീസ്, ചില മാസങ്ങൾക്ക് മുമ്പ് ഇവർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. ഈ വിവരം വള്ളം കുളം ഐപിസി പാസ്റ്റർ ഷിനുവിനെ പെൺകുട്ടിയുടെ മാതാപിതാക്കൾ
അറിയിച്ചതാണ്. മാത്രമല്ല പെൺകുട്ടിയുടെ മാതാപിതാക്കൾ ആറന്മുള പോലീസ് സ്റ്റേഷനിൽ പരാതികൊടുക്കുകയും ചെയ്തതാണ്.
എന്നാൽ ഇപ്പോൾ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ എല്ലാ നിയമങ്ങളും വിശ്വാസ പ്രമാണങ്ങളും ലങ്കിച്ചുകൊണ്ട് ഐപിസി ജനറൽ സെക്രട്ടറിയുടെ ഒത്താശയോടുകൂടെ റിജിന്റെ സഭയുടെ നേതൃത്വത്തിൽ 12/4/2018 വ്യാഴാഴ്ച്ച വൈകിട്ട് 5 മണിക്ക് തിരുവല്ല തോംസൺ ഹോട്ടലിൽ വെച്ച് തിരുവല്ലാ സെന്ററിലെ ചില പാസ്റ്റർമാരുടെ നേതൃത്വത്തിൽ പി. വൈ.പി. എ സ്റ്റേറ്റ് പ്രസിഡന്റ് സുധി എബ്രഹാമിന്റെ സഹകരണത്തോടു കൂടി പാസ്റ്റർ. പി.വി ഐസക്ക്
ഈ വിവാഹം വീണ്ടും നടത്തി.


ഇരുവരും ഐപിസിക്കാർ ആയതുകൊണ്ട് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞതുമാണ്, അല്പം സാവകാശം വേണം. വിവാഹം നടത്തിക്കൊടുക്കാം എന്നും സമ്മതിച്ചതാണ്. എന്നാൽ വീട്ടുകാർ അറിയാതെ ഇരുവരും മറ്റു ചില കൂട്ടുകാരും ചേർന്നു ക്ഷേത്രത്തിൽ പോയി മാലയിട്ടു. എന്നാൽ ഇപ്പോൾ 6 മാസത്തിനു ശേഷം അതു മറച്ചുവെച്ചു വീണ്ടും പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിക്കാതെ ഐപിസി തിരുവല്ലാ സെന്റർ ഈ അന്യായം പ്രവർത്തിച്ചിരുന്നത്.
കെ സി ജോൺ, വള്ളം കുളം ഐപിസി പാസ്റ്റർ, വിവാഹം നടത്തിയ പാസ്റ്റർ, സുധി എബ്രഹാം, എന്നിവർ ഇതിനു മറുപടി പറഞ്ഞേ മതിയാവു..

ഇതിനു ഒത്താശ ചെയ്ത യുവജന നേതാവും തിരുവല്ലാ സെന്റർ അസോസിയേറ്റ് പാസ്റ്ററും, വള്ളം കുളം ഐപിസി സഭാ പാസ്റ്ററും ആയതിനാൽ വലിയ വില കൊടുക്കേണ്ടി വരും.
എന്തായാലും യുവജനതാവിന്റെ ബുദ്ധി അല്പം കൂടുതലായിപ്പോയി 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.