ഫെബ്രുവരി രണ്ടാം വാരം വ്യാപനം കുറയുമെന്ന് ആരോഗ്യമന്ത്രി : വീണ ജോർജ്

ഫെബ്രുവരി രണ്ടാം വാരം വ്യാപനം കുറയുമെന്ന് ആരോഗ്യമന്ത്രി : വീണ ജോർജ്
January 28 22:39 2022 Print This Article

ഫെബ്രുവരി രണ്ടാം വാരം വ്യാപനം കുറയുമെന്ന് ആരോഗ്യമന്ത്രി : വീണ ജോർജ്. കൊവിഡ് കേസുകൾ സംസ്‌ഥാനത്തു ഇന്നും 50,000 ത്തിന് മുകളിൽ തന്നെയെന്ന് മന്ത്രി വീണാ ജോര്ജ്.

മൂന്നാം തരംഗത്തിൽ രോഗബാധിതർ കൂടുന്നുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് മന്ത്രി അറിയിച്ചു. ഐസിയു വെന്റിലേറ്റർ ഉപയോഗവും കൂടുന്നില്ല. ആക്ടിവ് കേസുകളുടെ 3.6 ശതമാനം മാത്രമാണ് ആശുപത്രിയിൽ. ഐസിയുവിലുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് മുന് ആഴ്ചകളെ അപേക്ഷിച്ച് കോവിഡ് വ്യാപന തോത് കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് മൂന്നാം തരംഗം തുടങ്ങുന്നത് ജനുവരി മാസമാണ്. ജനുവരി ഒന്നാം ആഴ്ച 45 ശതമാനം വര്ധനവും, രണ്ടാം ആഴ്ച 148 ശതമാനം വര്ധനവും, മൂന്നാം ആഴ്ച 215 ശതമാനം വര്ധനവുമാണുണ്ടായത്. എന്നാല് ഈ ആഴ്ച 71 ശതമാനം കേസുകള് കുറഞ്ഞിട്ടുണ്ട്. ഇത് ആശ്വാസം നല്കുതാണെങ്കിലും മൂന്നാഴ്ച ശ്രദ്ധിക്കണം. ഫെബ്രുവരി രണ്ടാം വാരത്തോടെ കേസുകള് കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേയും ഫീല്ഡ് സ്റ്റാഫുകള് ആ പ്രദേശത്തുള്ള കോവിഡ് രോഗികളെ ഫോണില് വിളിക്കും. ഇക്കാര്യം മെഡിക്കല് ഓഫീസര് ഉറപ്പ് വരുത്തണം. ഏതെങ്കിലും വീടുകളില് ആരോഗ്യ പ്രവര്ത്തകര് വിളിച്ചില്ലെങ്കില് ദിശ 104, 1056, ജില്ലാ കോവിഡ് കണ്ട്രോള് റൂമുകള് എന്നിവയില് വിളിച്ച് വിവരം അറിയിക്കണം. കിടപ്പ് രോഗികള്ക്ക് പ്രത്യേക പരിചരണം ഉറപ്പാക്കും.

പാലിയേറ്റീവ് കെയര് വോളണ്ടിയന്മാരെ പാലിയേറ്റീവ് കെയര് നഴ്‌സുമാര് ഏകോപിപ്പിക്കുന്നതാണ്. എല്ലാ മെഡിക്കല് കോളേജുകളിലും കണ്ട്രോള് റൂമുകള് ആരംഭിച്ചിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.