ഫി​ലി​പ്പീ​ന്‍​സി​ല്‍ ക്രി​സ്ത്യ​ന്‍ പ​ള്ളി​യി​ല്‍ സ്ഫോ​ട​നം; 27 മ​ര​ണം

ഫി​ലി​പ്പീ​ന്‍​സി​ല്‍ ക്രി​സ്ത്യ​ന്‍ പ​ള്ളി​യി​ല്‍ സ്ഫോ​ട​നം; 27 മ​ര​ണം
January 27 21:15 2019 Print This Article

മ​നി​ല: ഫി​ലി​പ്പീ​ന്‍​സി​ല്‍ ക്രി​സ്ത്യ​ന്‍ പ​ള്ളി​ക്കു നേ​രെ​യു​ണ്ടാ​യ ഇ​ര​ട്ട ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ 27 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 71 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​വി​ലെ സു​ലു പ്ര​വി​ശ്യ​യി​ലെ ജോ​ളോ​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

റോ​മ​ന്‍ കാ​ത്ത​ലി​ക്ക് പ​ള്ളി​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കു​ര്‍​ബാ​ന ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്പോ​ള്‍ പ​ള്ളി​യു​ടെ ക​വാ​ട​ത്തി​ലാ​ണ് ആ​ദ്യ സ്ഫോ​ട​നം ന​ട​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ കാ​ര്‍ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്തും സ്ഫോ​ട​നം ഉ​ണ്ടാ​യി. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ സാ​ധാ​ര​ണ​ക്കാ​രും സൈ​നി​ക​രും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ല്‍ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ ആ​രെ​ന്നു വ്യ​ക്ത​മ​ല്ല. ഇ​സ്ലാ​മി​ക് ഭീ​ക​ര​രു​ടെ സ​ജീ​വ സാ​ന്നി​ധ്യ​മു​ള്ള സ്ഥ​ല​മാ​ണ് ജോ​ളോ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.