ഫാ.കുര്യാക്കോസ് മരണപ്പെട്ടത് ദൈവകോപം മൂലം; പിസി ജോര്‍ജ്ജ്

ഫാ.കുര്യാക്കോസ് മരണപ്പെട്ടത് ദൈവകോപം മൂലം; പിസി ജോര്‍ജ്ജ്
October 24 19:35 2018 Print This Article

തിരുവനന്തപുരം: ഫാ.കുര്യാക്കോസ് മരണപ്പെട്ടത് പരിശുദ്ധന്മാരെ ആക്രമിച്ചത് കൊണ്ടുണ്ടായ ദൈവകോപം മൂലമാണെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയത് ഫാ.കുര്യാക്കോസ് കാട്ടുത്തറയായിരുന്നു. അദ്ദേഹത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ മരണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പിസി ജോര്‍ജ്ജിന്റെ പ്രതികരണം.

പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പല്ലേ. അതല്ലാതെ ഈ മരണത്തെ കുറിച്ച് മറ്റ് എന്ത് പറയാനാ എന്നായിരുന്നു പിസി ജോര്‍ജ് പ്രതികരണം.

അതെസമയം ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. സഹോദരന്‍ ദസൂയയില്‍ എത്തിയ ശേഷമാകും പോസ്റ്റ്മോര്‍ട്ടം നടക്കുക. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെയാണ് പോലീസ് പോസ്റ്റ്മോര്‍ട്ടം മാറ്റിവെച്ചത്.

ശബരിമലയെ കലാപഭൂമിയാക്കാനുള്ള സര്‍ക്കാര്‍ ശ്രമം ശരിയല്ല. വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദു സമുദായം ഒന്ന് ഉണര്‍ന്നിട്ടുണ്ട്. സ്ത്രീയെ ശബരിമലയിലേക്ക് വലിച്ചുകയറ്റിക്കൊണ്ടുപോയ ഐജി അയ്യപ്പന്റെ മുന്നില്‍ വാവിട്ടു കരഞ്ഞതു കണ്ടില്ലേയെന്നും പിസി ജോര്‍ജ് തിരുവനന്തപുരത്ത് പറഞ്ഞു

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.