കോട്ടയം: മതതീവ്രവാദികളുടെ ആക്രമണത്തിനിരയായ പ്രൊഫസര്‍ ടി.ജെ. ജോസഫിനെ സന്ദര്‍ശിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. ടി.ജെ. ജോസഫിന് കേന്ദ്ര സര്‍ക്കാരില്‍ ഉന്നത പദവി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സുരേഷ് ഗോപിയുടെ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടി.ജെ. ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷന് അംഗമാക്കാനാണ് നീക്കം നടക്കുന്നത്. എന്നാല്‍ ഇതിനോട് ടി.ജെ. ജോസഫ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. സുരേഷ് ഗോപിയുടെ സന്ദര്‍ശനം സൗഹാര്‍ദ്ദപരം മാത്രമാണെന്നാണ് ജോസഫിന്റെ മറുപടി.
ഇനി ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെയെന്ന് സുരേഷ് ഗോപിയും മടങ്ങവെ പറഞ്ഞു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.