കോയമ്പത്തൂരില്‍ പ്രാര്‍ത്ഥനാ ഹാള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ബിജെപി നേതാവടക്കം നാലുപേര്‍ അറസ്റ്റില്‍. അക്രമത്തില്‍ ഒരാള്‍ക്കു പരിക്കേറ്റിരുന്നു.
നന്ദകുമാര്‍ എന്ന പ്രദേശിക ബിജെപി നേതാവാണ് അറസ്റ്റിലായത്. പാസ്റ്റര്‍ വിനോദ് കുമാറിനെതിരേയും കേസെടുത്തിട്ടുണ്ട്. കോയന്പത്തൂരിലെ മാതംപാളയത്തിലെ കോട്ടായി പിരിവില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ക്രിസ്മസ് ആഘോഷം നടക്കുകയായിരുന്ന ഹാളിലേക്ക് ഇരുപതോളം വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിക്രമിച്ച് കടന്ന് ആക്രമണംനടത്തുകയായിരുന്നു
കോയന്പത്തൂരില്‍ 30 പ്രാര്‍ഥനാ ഹാളുകള്‍ ബിജെപിയു?ടെ എതിര്‍പ്പിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരുന്നു. ശബ്ദം സഹിക്കാനാവുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ബിജെപി എതിര്‍പ്പുയര്‍ത്തിയത്. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തിനെതിരേ അഞ്ചു പേര് കോടതിയെ സമീപിച്ചു സ്റ്റേ മേടിച്ചു. ഇവരില്‍ വിനോദ് കുമാര്‍ ഉള്‍പ്പെട്ടില്ല. ഇതേതുട?ര്‍ന്നാണു വിനോദിനെതിരേ കേസെടുത്തത്. ന്യൂ ലൈഫ് പ്രൊഫെറ്റിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന വിഭാഗത്തിലെ അംഗമാണ് വിനോദ് കുമാര്‍.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.