പ്രശസ്ത വേദപണ്ഡിതന്‍ കെ.വി.ജോണ്‍ പത്തനാപുരം നിത്യതയില്‍

പ്രശസ്ത വേദപണ്ഡിതന്‍ കെ.വി.ജോണ്‍ പത്തനാപുരം നിത്യതയില്‍
March 04 14:17 2021 Print This Article

പത്തനാപുരം: നിരവധി പുസ്തകങ്ങളുടെ രചയിതാവും വേദപുസ്തക വ്യാഖ്യാതാവും, വേദ പണ്ഡിതനും ബ്രദറണ്‍ സഭാ സുവിശേഷകനുമായിരുന്ന പത്തനാപുരം കലഞ്ഞൂര്‍ വട്ടക്കോട്ടയില്‍ കെ. വി. ജോണ്‍ (93) സാര്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.

സങ്കീര്‍ത്തന ഭാഷ്യം, ഹോശയ മുതല്‍ മലാഖി വരെയുള്ള ഗ്രന്ഥങ്ങളുടെ വേദവ്യാഖ്യാനമായ പ്രവചന ഭാഷ്യം, മത്തായി മുതല്‍ വെളിപ്പാടു വരെയുള്ള ഓരോ പുസ്തകങ്ങളെക്കുറിച്ചും വേദവ്യാഖ്യാനം എന്നിവ കെ.വി.ജോണ്‍ സാറിന്റെ മികച്ച ഗ്രന്ഥങ്ങളാണ്. 1989-ല്‍ ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഭാര്യ: സലോമി ജോണ്‍. മക്കള്‍: ഡോ.വര്‍ഗ്ഗീസ് ജോണ്‍, തോമസ് ജോണ്‍, (തിരുവനന്തപുരം)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.