കുവൈറ്റ് മുതിർന്ന പൗരനും പ്രമുഖ വ്യവസായിയുമായ എം.മാത്യൂസ് (അടപ്പനാം കണ്ടത്തിൽ ടൊയോട്ട സണ്ണി) അന്തരിച്ചു. 81 വയസായിരുന്നു.
ദീർഘകാലമായി അസുഖ ബാധിതനായി കഴിയുന്ന അദ്ദേഹം ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ കുവൈത്ത് ഖാദിസിയിയിലെ വീട്ടിൽ വെച്ചാണു നിര്യാതനായത്. പ്രമുഖ ഓട്ടോ മൊബയിൽ കമ്പനിയായ അൽ സായർ ഗ്രൂപ്പിന്റെ ഇന്നത്തെ വളർച്ചക്ക് അടിത്തറ പാകിയത് സണ്ണിച്ചൻ അയിരുന്നു .
1990 ൽ ഇറാഖ് അധിനിവേശത്തെ തുടർന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ സ്ഥുത്യർഹമായ സേവനമാണു അദ്ധേഹം കാഴ്ച വെച്ചത്. ജാബിരിയ ഇന്ത്യൻ സ്കൂളിന്റെ സ്ഥാപകനായ അദ്ദേഹം 15 വർഷക്കാലം ഇന്ത്യൻ ആർട് സർക്കിളിന്റെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
പത്തനംതിട്ട കൊയ്പ്പുറം കുമ്പനാട് സ്വദേശിയാണു. ഭാര്യ മേരി മാത്യു , മക്കൾ ജോയ് മാത്യു , ആനി മാത്യു , സൂസൻ മാത്യു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.