കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാല് മണിക്ക് തിരുവനന്തപുരത്ത് എത്തിയ മോദി ഹെലികോപ്റ്ററിലാണ് കൊല്ലാതെ ആശ്രാമം മൈതാനത്തിലെത്തിയത്.
ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷത വഹിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മന്ത്രി ജി.സുധാകരന് എന്നിവരും പങ്കെടുത്തു.
കേരളം ഒന്നിച്ചുനിന്നാണ് ഈ നേട്ടം കൈവരിച്ചത്. ബൈപാസും ഗെയില്‍ പൈപ് ലൈന്‍ പദ്ധതിയും കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന വിമര്‍ശനം തെറ്റാണെന്ന് തെളിയിച്ചവെന്നും അധ്യക്ഷ പ്രസംഗത്തില്‍ പിണറായി പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിനിടെ മുഖ്യമന്ത്രിക്കെതിരെ ചിലര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. യോഗം ആര്‍ക്കും എന്തും കാണിക്കാവുന്ന വേദിയാണെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
ജനങ്ങളെ മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. സംസ്ഥാനത്തിന്റെ സൗകര്യ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രധാന്യം നല്കി. വിവിധ പദ്ധതികള്‍ പുരോഗമിക്കുകയാണ്. എല്ലാ പദ്ധതികളുടെയും പുരോഗതി താന്‍ വിലയിരുത്താറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളപുനര്‍നിര്‍മാണത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.
ഉദ്ഘാടന ശേഷം രാത്രി 7.15നു സ്വദേശ് ദര്ശന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 8 മണിക്കാണ് മോദിയുടെ മടക്കയാത്ര.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.