പ്രതിഷേധത്തെ തുടര്‍ന്ന് തൃപ്തി മടങ്ങി: മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം

പ്രതിഷേധത്തെ തുടര്‍ന്ന് തൃപ്തി മടങ്ങി:  മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം
November 17 11:12 2018 Print This Article

കൊച്ചി: ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്താ​തെ ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി മും​ബൈ​യി​ലേ​ക്ക് മ​ട​ങ്ങി. വെള്ളിയാഴ്ച രാ​ത്രി 9.30നു​ള്ള കൊ​ച്ചി-​മും​ബൈ വി​മാ​ന​ത്തി​ലാ​ണ് തൃ​പ്തി​യടക്കമുള്ള ഏഴംഗ സം​ഘം മ​ട​ങ്ങി​യ​ത്.

നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ സ​മ്മ​തി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ട​ങ്ങി പോ​കാ​ന്‍ തൃ​പ്തി ദേ​ശാ​യി തീ​രു​മാ​നി​ച്ച​ത്. തൃ​പ്തി മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ത​മ്ബ​ടി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ര്‍ ശ​ര​ണം വി​ളി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചു.

പ്രതിഷേധക്കാരെ പേടിച്ചല്ല; പോലീസിന്റെ നിര്‍ദേശം മാനിച്ചാണ് മടങ്ങുന്നതെന്ന് തൃപ്തി ദേശായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിഷേധക്കാര്‍ തന്നെയാണ് ഭയന്നത്. താനും സംഘവും ശബരിമല കയറുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പുറത്തുനിന്നവര്‍ അസഭ്യം പറഞ്ഞു. ടാക്‌സിക്കാര്‍ വരാന്‍ വിസമ്മതിച്ചു. താമസിക്കാന്‍ ഹോട്ടല്‍ അന്വേഷിച്ചെങ്കിലും ഉടമകള്‍ തയ്യാറായില്ല. ലക്ഷ്യം വിജയമായതിനാലാണ് വിമാനത്താവളത്തില്‍ തന്നെ തടഞ്ഞത്. സമത്വത്തിനായുള്ള സമരമാണിത്. താന്‍ വീണ്ടുംവരും. മുന്‍കൂട്ടി അറിയിക്കാതെയാകും വരികയെന്നും അവര്‍ പറഞ്ഞു.

തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം. തൃപ്തി ദേശായിക്കെതിരെ പ്രതിഷേധവവുമായി നിരവധി പേരാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നില്‍ എത്തിയത്. മലയാളികളായ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ നാമജപം നടത്തിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനാകാതെ തൃപ്തി കുടുങ്ങി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.