പ്രജാപതിക്ക് തൂറാന്‍ മുട്ടി…

by Vadakkan | 15 May 2021 11:53 AM

രാജകീയ ദര്ബാറിനിടയില് സിംഹാസനത്തെ വിറകൊള്ളിച്ച് കൊണ്ട് കീഴ്ശ്വാസം അനര്ഘ നിര്ഗ്ഗളം ബഹിര്ഗമിച്ചു. പുറത്തേക്ക് വമിച്ച ദുര്ഗ്ഗന്ധത്താല് ദര്ബാറിലിരുന്ന പൗരപ്രമുഖരുടെയും സചിവോത്തമന്മാരുടെയും സേനാനായകന്റെയും മനം പുരട്ടി. പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം അത് രാജ കീഴ് ശ്വാസമാണ്.

നെറ്റി ചുളിക്കാനും മുഖം കറുക്കാനും നിര്വാഹമില്ല. ആര്ത്ത് വിളിക്കാതെ വഴിയില്ല… ധനസചിവന് ജയഭേരി മുഴക്കി ആദ്യം ആര്ത്ത് വിളിച്ചു. പ്രജാപതിയുടെ കീഴ്ശ്വാസം അതിഗംഭീരം. സംഗീതാത്മകം. ഈരേഴ് പതിനാല് ലോകത്തിലെ സുഗന്ധലേപനങ്ങളില് നിന്നും ലഭിക്കുന്നതിനേക്കാള് മഹത്തായ ഗന്ധം. പ്രജാപതിയുടെ മുഖം തെളിഞ്ഞു.

കൊട്ടാരം ദര്ബാറിന് പുറത്തുള്ള വിദൂഷകന് അമിട്ട് മുഴങ്ങുന്ന ശബ്ദത്തില് പ്രജാരാജ്യത്തെ ജനങ്ങളെ വിളംബരം കൊട്ടി അറിയിച്ചു. അത് രാജകീയ കീഴ്ശ്വാസം… പ്രജാപതി കീഴ്ശ്വാസം വിട്ടു.. അത് രാജകീയ കീഴ്ശ്വാസമാണ്. ജനങ്ങള്ക്കും രാജ്യത്തിനും വേണ്ടിയുള്ള കീഴ്ശ്വാസം. അതിനെ കുറ്റപ്പെടുത്തുന്നവര് ദേശദ്രോഹികള്. നാറ്റം കൊട്ടാരക്കെട്ടും കടന്ന് രാജ്യമാകെ പരന്നു. പ്രജാപതി ഭക്തര് ദുര്ഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി. ദുര്ഗന്ധം തിരിച്ചറിഞ്ഞ ജനങ്ങള് അസ്വസ്ഥരായി.

സ്തുതിപാഠകരുടെ മുഖസ്തുതിയില് മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു. തീഷ്ണത കൂടി കൂടി വന്നു… ദിവസം ചെല്ലുംതോറും നാറ്റത്തിന്റെ തീഷ്ണത കൂടി കൂടി വന്നു. പ്രജാപതിയുടെ കീഴ്ശ്വാസ ദുര്ഗന്ധത്തെ കുറ്റപ്പെടുത്തുന്നവരെ രാജ്യദ്രോഹികള് ആക്കി മുദ്രകുത്തി ചിത്രവധം ചെയ്തു. എതിര്ക്കുന്നവരെ കണ്ടെത്താന് ഭാഗവതര് സൈന്യത്തെ പ്രച്ഛന്ന വേഷം കെട്ടിച്ച് രാജ്യമെമ്പാടും അയച്ചു. ഗ്രാമസഭകളില് നഗരവീഥികളില് ജനപഥങ്ങളില് പ്രജാപതിയുടെ കീഴാശ്വാസ ദുര്ഗന്ധത്തെ കുറ്റപ്പെടുത്തിയവരെ അവര് ഭേദ്യം ചെയ്തു. പ്രജാപതി നീണാല് വാഴട്ടെ…

സ്തുതി പാഠകരുടെ മുഖസ്തുതിയില് മണ്ടന് പ്രജാപതി നിരന്തരം കീഴ്ശ്വാസം വിട്ടു കൊണ്ടേയിരുന്നു. രാജ്യം ദുര്ഗന്ധത്താല് വീര്പ്പുമുട്ടി. പുഴുത്ത് നാറി. അപ്പോഴും രാജ കിങ്കരന്മാരും രാജഭക്തന്മാരും സ്തുതിഗീതം പാടി നടന്നു. നാറ്റമറിയാത്ത പ്രജാപതി ഭക്തര് അയല്നാടുകളില് ഇരുന്ന് പ്രജാപതിയ്ക്ക് ജയഭേരി മുഴക്കി. ആര്പ്പ് വിളിച്ചു. പ്രജാപതി നീണാല് വാഴട്ടെ..

ഒ വി വിജയന്റെ കാലങ്ങൾക്കു മുൻപേ സഞ്ചരിച്ച “ധർമ്മപുരാണം” എന്ന നോവലിൽ നിന്നും കടമെടുത്തഭാഗം….. 3000 കോടിയുടെ പട്ടേൽ പ്രതിമയെക്കുറിച്ചോ, ഇന്ത്യയെ ഒന്നിച്ചു വിഴുങ്ങാൻ ഉപദേശം കൊടുത്ത മുഖ്യ ഉപദേഷ്ടാവിനോ, റോം കത്തുമ്പോൾ വീണവായിച്ചുരസിച്ച നീറോയെപ്പോലെ കോവിഡ് രോഗികൾക്ക് ജീവശ്വാസം ഇല്ലാതെ തെരുവുകളിൽ മരിച്ചുവീഴുമ്പോൾ എല്ലാം സ്വന്തമാക്കാൻ വിളറിപൂണ്ടു നടക്കുന്ന വ്യക്തിക്കോ, മരിച്ചോ, ജീവിച്ചോ, അല്ലങ്കിൽ ഇനിയും ജനിക്കാൻ ഇരിക്കുന്ന ഒരു വ്യക്തിയുമായോ, രാജ്യമായോ ഇതിന് ബന്ധമില്ല.

ഇത് ഇന്ത്യയുടെ പ്രധാനിയെപ്പറ്റിയാണ് എന്നു നിങ്ങൾക്ക് തോന്നിയാൽ അത് എന്റെ കുഴപ്പമല്ല, നിങ്ങളുടെ മനോഭാവത്തിന്റെ മാത്രം കുഴപ്പമായിരിക്കും. ഒരു നോവൽ ഭാഗം വിവരിച്ചു എന്ന് മാതം

Source URL: https://padayali.com/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9c%e0%b4%be%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%82%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%9f/