കോട്ടയം: ചങ്ങനാശ്ശേരിയില്‍ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ദമ്ബതിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ചങ്ങനാശ്ശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സുനില്‍, രേഷ്മ എന്നിവരെയാണ് ബുധനാഴ്ച സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
രേഷ്മ എഴുതിയെന്നു കരുതുന്ന കുറിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. കത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്: ‘സ്വര്‍ണം മോഷ്ടിച്ചെന്ന് പോലീസ് മര്‍ദിച്ച് എഴുതി വാങ്ങുകയായിരുന്നു. ആത്മഹത്യയ്ക്കു കാരണം ചങ്ങനാശ്ശേരി നഗരസഭാ സി പി എം കൗണ്‍സിലര്‍ സജികുമാറാണ്. 600 ഗ്രാം സ്വര്‍ണം എടുത്തുവെന്ന് പോലീസ് മര്‍ദിച്ച് മൊഴിയെടുക്കുകയായിരുന്നു. അതിനാലാണ് ആത്മഹത്യയിലേക്ക് പോകുന്നത്’.
സ്വര്‍ണം നഷ്ടപ്പെട്ടെന്ന സി.പി.എം നഗരസഭാംഗത്തിന്റെ പരാതിയില്‍ ഇവരെ കഴിഞ്ഞദിവസം പൊലിസ് ചോദ്യം ചെയ്തിരുന്നു.
അതിനിടെ, പ്രതിപക്ഷ പാര്‍ട്ടികളായ യു.ഡി.എഫും ബി.ജെ.പിയും ഇന്ന് ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. നിരത്തില്‍ വാഹനങ്ങള്‍ കുറവാണ്. ദീര്‍ഘദൂര കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ നടത്തുന്നുണ്ട്. പത്തുമണിക്ക് പ്രതിഷേധ പ്രകടനം ഉണ്ടാകും.
സ്വര്‍ണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടതോടെയാണ് പരാതി നല്‍കിയത്. സുനില്‍കുമാര്‍ എടുത്തെന്ന് തനിക്ക് ഊമക്കത്ത് ലഭിച്ചിരുന്നു. എന്നാല്‍ സുനില്‍ കുമാറിന്റെ ഭാര്യക്കെതിരെ പരാതി നല്‍കിയിരുന്നില്ലെന്ന് സജി കുമാര്‍ പറഞ്ഞു. നിയമപരമായി മാത്രമാണ് മുന്നോട്ട് പോയതെന്നും തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.