പൈശാചിക ക്രൂരത; കാമുകനെ കൊന്ന് വെട്ടിനുറുക്കി ബിരിയാണിയാക്കി

പൈശാചിക ക്രൂരത; കാമുകനെ കൊന്ന് വെട്ടിനുറുക്കി ബിരിയാണിയാക്കി
November 22 00:40 2018 Print This Article

ഏഴുവർഷം നീണ്ട പ്രണയത്തിനൊടുവിൽ കാമുകി കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പി. യുഎഇയിൽ താമസിക്കുന്ന മൊറോക്കോ സ്വദേശിനിയാണ് പൈശാചിക കൃത്യം നടത്തിയത്.

യുവാവ് മറ്റൊരു വിവാഹത്തിന് തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങൾ ഓരോന്നായി ബ്ലെൻഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു.

അതിനുശേഷം ഇവർ ഇത് ബിരിയാണിയാക്കിയശേഷം വീട്ടുജോലികാർക്ക് വിളമ്പുകയായിരുന്നു. പാകിസ്ഥാനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ബലിയാടാകുളായി.

യുവാവിന്റെ സഹോദരൻ അന്വേഷിച്ച് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മൂന്ന് മാസം മുമ്പ് കാമുകൻ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. എന്നാൽ സംശയം തോന്നിയതിനെത്തുടർന്ന് വിശദമായ അന്വേഷണത്തിന് ആവശ്യപ്പെട്ടു.

യുവതിയുടെ വീട്ടിലെ ബ്ലെൻഡറിൽ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിൻഎ ടെസ്റ്റിലൂടെ കാമുകന്റേതെന്ന് തന്നെ സ്ഥിരീകരിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.