പെന്തക്കോസ്തൽ ചർച്ച് ഓഫ് ഫിലഡെൽഫിയ (PCP) ചീഞ്ഞുനാറുന്നു

പെന്തക്കോസ്തൽ ചർച്ച് ഓഫ് ഫിലഡെൽഫിയ (PCP) ചീഞ്ഞുനാറുന്നു
March 03 22:58 2018 Print This Article

PCP -യുടെ മുഖ്യസ്ഥാപകരിൽ ഒരുവനായ ബ്രദർ.സാബു ജോർജ്ജിനെ അടുത്ത ഏഴു വർഷത്തേക്കു സസ്‌പെൻഡ് ചെയ്തുകൊണ്ട് പാരഭക്തനായ നിർഗുണൻ ചാക്കോയും, ഐസക്ക് ഭക്തനും ഒപ്പിട്ട ഉത്തരവ്‌ പുറത്തിറക്കി.

കഴിഞ്ഞ 7-8 ആഴ്ച്ചകളായി ആരാധനക്കുവരാൻ കഴിയാത്ത വിധം ശാരീരിക പ്രശ്ങ്ങൾ അലട്ടുന്നു എന്ന് എഴുതി അറിയിച്ചപ്പോൾ ഡോക്ടർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കൽപ്പന പുറപ്പെടുവിച്ചു.

( അല്ല, ഒരു സംശയം. ഇത് ദൈവ സഭയോ, അതോ ബിസിനസ്സ് സ്ഥാപനമോ ?)

ജനറൽ ബോഡി നടക്കാനിരിക്കെ തിരക്കുകൂട്ടി ഈ സസ്‌പെൻഷൻ എന്തിന് ? 2006-ൽ മിച്ചിഗനിലേക്ക് പോകാൻ തയ്യാറായിരുന്ന പാ. ചെറിയാനെ ഫിലഡെൽഫിയായിൽ പിടിച്ചു നിർത്തി, ഡബിൾ ട്രീ ഹോട്ടലിലും, ഗ്രാൻറ് അവന്യൂവിലും, പിന്നെ ഇപ്പോൾ കാണുന്ന ഈ മില്യൺ ഡോളർ ബിൽഡിങ്ങും, പാർക്കിംഗ് ലോട്ടും, എല്ലാമായി മുടക്കുമുതൽ ഇല്ലാത്തവർക്ക് ഭരിക്കാൻ ബ്രദർ. സാബുവിനെ ഞായറാഴ്ച്ച നടക്കാനിരിക്കുന്ന ജനറൽ ബോഡിക്കു മുമ്പേ നിശ്ശബ്ദമാക്കാനല്ലേ ഈ സസ്പെൻഷൻ ?

പാ. ചെറിയാൻ മാനസാന്തരപ്പെട്ട ഒരു ദൈവദാസൻ ആണങ്കിൽ ഇതിനു മറുപടി പറയണം.
ഇതൊരു പെന്തക്കോസ്ത് സഭയാണോ ?

ഫിലഡെൽഫിയായിലുള്ള പെന്തക്കോസ്ത് സമൂഹം ഇവരെ എങ്ങനെ കൂടെകൂട്ടുന്നു?
ബ്രദർ. സാബു പ്രതികരിക്കുമെന്ന് തോന്നുന്നില്ല. പക്ഷെ സീനിയർ പാസ്റ്റർ എന്ന നിലയിലോ, രക്ഷിക്കപ്പെട്ട ഒരു വിശ്വാസി എന്ന നിലയിലോ പാ. ചെറിയാൻ പ്രതികരിക്കണം. അഥവാ പാ. ചെറിയാൻ പ്രതികരിച്ചില്ലങ്കിൽ പണം കൊടുത്തും അല്ലാതെയും ഈ പ്രസ്ഥാനത്തെ നിലനിർത്തുന്ന വിശ്വാസികൾ പ്രതികരിക്കണം. ഇത് വ്യക്തിപരമായ എന്റെ അഭിപ്രായമല്ല, മറിച്ച് ഈ സമൂഹത്തിൽ ജീവിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ പ്രതികരണം മാത്രമാണ്.

ഇൻകോർപ്പറേറ്റ് ഡോക്യൂമെൻസിലോ, നിലവിലുള്ള ഭരണഘടനയിലോ, സർവ്വോപരി വിശുദ്ധ വചനത്തിലോ ഇപ്രകാരമുള്ള തീരുമാനം എടുക്കാൻ ആർക്കാണ് അവകാശം ? ചാക്കോ എന്ന രക്ഷിക്കപ്പെടാത്ത വ്യക്തി ഇരിക്കുന്നിടത്തോളം ഇതൊക്കെ നടക്കും. 2008-മുതൽ ജോർജ് സാമുവേൽ ബ്രദർ. സാബുവിനെ ഉന്നം വെച്ചതാണ്. ഇപ്പോഴാണ് കോ-ബ്രോ അടക്കമുള്ളവർക്ക് കമ്മറ്റ ഭരിക്കാനുള്ള അവസരം കിട്ടിയത് . പ്രിയ വിശ്വാസികളെ, നിങ്ങൾ പ്രതികരിക്കണം. മുഖപക്ഷം നോക്കേണ്ടതില്ല. ഇന്ന് നിങ്ങൾ ഇതുചെയ്തില്ലെങ്കിൽ നാളെ ഇവർ അധികാരത്തിൽ കയറിയാൽ നിങ്ങൾ ഓരോരുത്തരെയും പുറത്താക്കും. ഉറപ്പ്.

മുമ്പ് പ്രവർത്തിച്ച നാലു സെക്രട്ടറിമാരിൽ മുന്ന് പേരും പുറത്ത്. നാലു ട്രെഷറാർമാരിൽ മുന്നു പേരും പുറത്ത്, നിങ്ങൾ ചിന്തിച്ചിണ്ടുണ്ടോ ? കാലാകാലങ്ങളിൽ ഇവൻമ്മാർ കൈയ്യിട്ടു വാരാൻ വന്നപ്പോൾ ചോദ്യം ചെയ്തു. അത്രതന്നെ കാരണം. വിശദമായി പിന്നാലെ. ഇപ്പോൾ ഈ അന്യായത്തെ ചോദ്യം ചെയ്യുക. ഇതിന്റെ പിന്നിലെ നാടകങ്ങൾ മറ നീക്കി ഉടൻ പുറത്തുവരും.

കടപ്പാട് : http://www.nothingbuttruth.info/

 

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.