പെന്തക്കോസ്ത് യൂത്ത് കൗണ്‍സില്‍ എറണാകുളം ജില്ല കമ്മറ്റി രൂപികരിച്ചു, പ്രവര്‍ത്തന ഉത്ഘാടനം ജുലൈ 16

പെന്തക്കോസ്ത് യൂത്ത് കൗണ്‍സില്‍ എറണാകുളം ജില്ല കമ്മറ്റി രൂപികരിച്ചു, പ്രവര്‍ത്തന ഉത്ഘാടനം ജുലൈ 16
July 05 16:44 2017 Print This Article

പി.വൈ.സി.യുടെ മദ്ധ്യ മേഘലയുടെ നാല് ജില്ലകളില്‍ ഇടുക്കി ജില്ലക്ക് ശേഷം എറണാകുളം ജില്ല കമ്മറ്റി അല്ലപ്ര ഐപിസി ചര്‍ച്ചില്‍ വെച്ച് രൂപികരിക്കുകയും സോണല്‍ പ്രസിഡന്റ് പാസ്റ്റര്‍ രാജീവ് സേവ്യര്‍ അദ്ധ്യഷത വഹിച്ചു. സോണല്‍ സെക്രട്ടറി ജോബി നേര്യമംഗലം സ്വാഗതം അറിയുക്കുകയും തെരഞ്ഞെടുക്കപ്പെട്ടവരെ പരിചയപ്പെടുത്തുകയും, വൈസ് പ്രസിഡന്റ് ബേസില്‍ അറയ്ക്കപ്പടി ജുലൈ 16 തീയതി നടക്കുന്ന പിവൈസി എറണാകുളം ജില്ല പ്രവര്‍ത്തന ഉത്ഘാടനത്തെ പറ്റി വിശദീകരച്ചു. പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ ബ്ലസന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

പിവൈസി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ ലിജോ ജോസഫ് തടിയൂര്‍ പങ്കെടുത്ത മീറ്റിംഗില്‍ പിവൈസിയുടെ പ്രവര്‍ത്തനത്തെ പറ്റി വിശദികരിക്കുകയും മുഖ്യസന്ദേശം നല്‍കുകയും ചെയ്തു. ജുലൈ 16 തീയതി 6 മണി മുതല്‍ ബ്ലസന്‍ മേമനയുടെ നേതൃത്വത്തില്‍ മ്യൂസിക് ഫെസ്റ്റ് നടത്താനും, അജി ആന്റണി തുടങ്ങിയവരെ പ്രവര്‍ത്തന ഉത്ഘാടനത്തോട് അനുബന്ധിച്ച് വിളിക്കുവാനും തീരുമാനിച്ചു.

സജു എറണാകുളം (പ്രസിഡന്റ്) ചര്‍ച്ച് ഓഫ് ഗോഡ്, പാസ്റ്റര്‍ നിബു ജേക്കബ് (സെക്രട്ടറി) ഐപിസി, പാസ്റ്റര്‍ സുനില്‍ എം. ചാക്കോ (ട്രഷാര്‍) ഐപിസി, പാസ്റ്റര്‍ വര്‍ഗീസ് എം.ജെ. (ജോ സെക്രട്ടറി ) ശാരോന്‍, പാസ്റ്റര്‍ മാത്യൂ കോരിത് (വൈസ് പ്രസിഡന്റ് )എ.ജി എന്നിവരെ തെരഞ്ഞെടുത്തു. കമ്മറ്റി വിപുലീകരിച്ചു കൊണ്ട് വലിയ വിശാലതയോടുകൂടെ താല്‍പര്യമുള്ളവരെ ഒരുമിച്ച് നിര്‍ത്തി വന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും തീരുമാനിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.