പെഗാസസ് ഉപയോഗിച്ച് പ്രധാനപ്പെട്ട ലോകനേതാക്കളുടെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. പത്തു പ്രധാനമന്ത്രിമാരുടെയും മൂന്നു പ്രസിഡന്റുമാരുടെയും നമ്ബറുകള്‍ നിരീക്ഷിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്.
14 ലോകനേതാക്കളുടെ നമ്ബറുകളാണ് ഇസ്രയേല്‍ സ്ഥാപനം എന്‍എസ്ഒയുടെ ചാര സോഫ്റ്റ്വെയര് പെഗാസസ് പട്ടികയില്‍ നിന്ന് കണ്ടെത്തിയത്. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ സൈനിക മേധാവികള്‍ മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ എന്നിവരും പെഗാസസ് പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനത്തേയും നിരീക്ഷിക്കാന്‍ മൊറോക്കോ എന്‍എസ്ഒയ്ക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. അതേസമയം, പെഗാസസ് ഫോണ്‍ചോര്‍ത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നും പുറത്തു വന്നേക്കും. ഇന്ത്യയില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയും ചില ആര്‍എസ്എസ് നേതാക്കളും ഫോണ്‍ ചോര്‍ത്തലിന് വിധേയരായിട്ടുണ്ടെങ്കിലും ആരെല്ലാമാണെന്ന് പുറത്ത് വിട്ടിരുന്നില്ല. ഇക്കാര്യത്തില്‍ ഇന്ന് വെളിപ്പെടുത്തല്‍ ഉണ്ടായേക്കും.
രണ്ട് കേന്ദ്ര മന്ത്രിമാ൪ക്ക് പുറമെ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ പേരും പെഗാസസ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ബി.ജെ.പി ആ൪എസ്എസ് നേതാക്കളുടെ പേരുകള്‍ കൂടി പുറത്തുവരുന്നതോടെ പാ൪ട്ടിയില്‍ ആഭ്യന്തര ത൪ക്കം മൂ൪ച്ഛിക്കാന് ഇത് ഇടയാകുമെന്നാണ് റിപ്പോര്‍ട്ട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.