പൂച്ച കടിച്ചതിനു കുത്തിവെപ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിയ്ക്കുള്ളില്‍ വച്ച്‌ നായ കടിച്ചു

പൂച്ച കടിച്ചതിനു കുത്തിവെപ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിയ്ക്കുള്ളില്‍ വച്ച്‌ നായ കടിച്ചു
September 30 22:04 2022 Print This Article

പൂച്ച കടിച്ചതിനു കുത്തിവെപ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിയ്ക്കുള്ളില്‍ വച്ച്‌ തെരുവുനായ കടിച്ചതായി പരാതി.

തിരുവനന്തപുരം വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍്ററിന് അകത്തുവച്ചാണ് റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ വാസവന്‍്റെ മകളായ അപര്‍ണയെ നായ കടിച്ചത്. കടിയേറ്റ അപര്‍ണയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാതെ ആശുപത്രി ജീവനക്കാര്‍ അകത്തുകയറി വാതിലടച്ചു എന്നും പരാതിയുണ്ട്.

പൂച്ച കടിച്ചതിന്‍്റെ സെക്കന്‍ഡ് ഇഞ്ചക്ഷന്‍ എടുക്കാനായാണ് ആശുപത്രിയില്‍ എത്തിയത്. അപര്‍ണയോട് അവിടെയുണ്ടായിരുന്ന ഒരു ബെഞ്ചില്‍ ഇരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് അവിടെ കിടക്കുകയായിരുന്ന പട്ടി ചാടി കുട്ടിയുടെ കാലില്‍ കടിക്കുകയായിരുന്നു. ഇത് കണ്ട് ആശുപത്രി ജീവനക്കാര്‍ അകത്ത് ഓടിക്കയറി വാതിലടച്ചു. രക്തം തുടയ്ക്കുന്നതിനായി ചുരിദാര്‍ മുറിയ്ക്കാന്‍ കത്രിക ചോദിച്ചിട്ടുപോലും അവര്‍ തന്നില്ല. അവിടെ നിന്ന ഒരു സ്ത്രീയാണ് സോപ്പ് കൊണ്ട് കഴുകി വൃത്തിയാക്കിയത് എന്ന് വാസവന്‍ പറയുന്നു.

വിഴിഞ്ഞം ചപ്പാത്ത് സ്വദേശിയാണ് അപര്‍ണ. കാലില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സ്ഥിരമായി ആശുപത്രിയുടെ ഉള്ളിലാണ് നായ കിടക്കുന്നതെന്നും ഇത് ആരെയും ഉപദ്രവിക്കുന്ന നായ അല്ലെന്നും ആശുപത്രി ജീവനക്കാര്‍ പറയുന്നു. ഇപ്പോള്‍ ചികിത്സയ്ക്കുവേണ്ടി അപര്‍ണയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇതിനുശേഷം ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുമെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.