പുൽവാമ ഭീകരാക്രമണം: പെന്തക്കോസ്തു സഭകളിൽ ഇന്ന് പ്രത്യേകം പ്രാർത്ഥന

പുൽവാമ ഭീകരാക്രമണം: പെന്തക്കോസ്തു സഭകളിൽ ഇന്ന് പ്രത്യേകം പ്രാർത്ഥന
February 17 15:57 2019 Print This Article

തിരുവല്ല: ഇന്ത്യാ മഹാരാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനുമായി ഇന്ന് ആരാധനയോടനുബന്ധിച്ച് പ്രത്യേകം സമയമെടുത്ത് പ്രാര്‍ത്ഥിക്കാനായി പെന്തക്കോസ്ത് യൂത്ത് കൗണ്‍സില്‍ ലോകമെങ്ങുമുള്ള മലയാള പെന്തക്കോസ്ത് സഭകളോട് ആവശ്യപ്പെട്ടു.നാല്പത്തി രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തോട് അനുബന്ധിച്ചാണ് പിവൈസിയുടെ ഈ നിര്‍ദ്ദേശം.

‘സൈനികരുടെ കുടുംബങ്ങള്‍ മാത്രമല്ല രാജ്യം ഒന്നാകെ കടുത്ത വേദനയിലൂടെ കടന്നുപോകുന്ന നിമിഷങ്ങളാണിത്. ശാശ്വതമായ ദൈവിക സമാധാനമാണ് ഈ നിമിഷങ്ങളില്‍ നമ്മുടെ നാടിന് ആവശ്യം ‘ പിവൈസി പത്രക്കുറിപ്പില്‍ പറയുന്നു.

‘ആധുനിക സാങ്കേതിക വിദ്യകളുടെ ഈ യുഗത്തില്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് തീവ്രവാദികളില്‍ നിന്നുള്ളത്. ദൈവത്തിന് മാത്രമെ ഈ വിഷയത്തില്‍ ശാശ്വതമായ ഒരു പരിഹാരം നല്‍കാനാകുകയുള്ളു.അതിനാല്‍ തന്നെ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കേണ്ടത് ഏതൊരു പെന്തക്കോസ്തുകാരന്റെയും കടമയാണ്’ പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.