പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു
October 27 08:55 2017 Print This Article

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. അദ്ദേഹത്തിന് 77 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 7.40നായിരുന്നു അന്ത്യം. കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാഡമി പുരസ്കാരങ്ങള്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

1940 ഏപ്രില്‍ മാസത്തിലാണ് കുഞ്ഞബ്ദുല്ലയുടെ ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളെജിലും അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. എം.ബി.ബി.എസ്. ബിരുദം നേടി. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാമില്‍ ജോലിനോക്കി. മൂന്നു മക്കളുണ്ട്.

അമ്ബതിലധികം കുറിപ്പുകളും ആത്മകഥാപരമായ രചനകളും കുഞ്ഞബ്ദുല്ലയുടെ തൂലികയില്‍ വിരിഞ്ഞിട്ടുണ്ട്. സ്മാരകശിലകള്‍ക്ക് 1978ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ളയ്ക്ക് 1980ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മരുന്ന് എന്ന കൃതിക്ക് വിശ്വദീപം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2009ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.