പുകയില : നിശബ്ദനായ കൊലയാളി

by Vadakkan | 31 May 2017 2:32 PM

ലോക ജനസംഖ്യയിൽ കാൽ ഭാഗം ജനങ്ങളും പുകയില ഉപയോഗിക്കുന്നവരാണ്.ഇന്ത്യയിലെ കാര്യം എടുത്താൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആണ് നാം….ഇന്ത്യൻ ജനതയുടെ മൂന്നിലൊരു ഭാഗം പുകയില ഉപയോഗിക്കുന്നുണ്ടെന്ന്‌ സർവേ വ്യക്തമാക്കുന്നു.

പുകവലിയും പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗവും കൂടുകയാണെന്നാണ് എക്സൈസ് വകുപ്പിൽ നിന്നുള്ള കണക്കുകൾ പറയുന്നു. .അർബുദം കട്ട് തീ പോലെ പടർന്നുകയറുമ്പോഴും ഇതുമായി ബന്ധപ്പെട്ട ബോധവത്‌കരണക്ലാസുകൾ രാജ്യമെങ്ങും നടക്കുമ്പോഴും പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗം ഏറുന്നതായാണ് കണക്കുകൾ പഠിപ്പിക്കുന്നത് ഇന്ത്യയിലെ ജനങ്ങളിൽ 27 കോടി പേർ പുകയില ഉപഭോക്താക്കളാണ്. പുകയില ഓരോ മിനിട്ടിലും ഏകദേശം രണ്ടുപേരുടെ ജീവനെടുക്കുന്നു.

എന്നത് അറിഞ്ഞിട്ടും കണ്ണുകൾ മൂടപെടുകയാണ് മാത്രമല്ല പുക വലിയിലൂടെ മരണപ്പെടുന്നവരിൽ പകുതിയും മദ്ധ്യവയസ്കരാണ്‌.  പുകയില കൊന്നൊടുക്കുന്നത്‌ കൂടുതലായും ഹൃദ്രോഗത്തിലൂടെ. മുപ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ള പുകവലിക്കാരിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാൾ അഞ്ചിരട്ടിയാണ്‌.മദ്യനിരോധനം വന്നതിനുശേഷം പാൻപരാഗ് പോലെയുള്ള പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതൊരു സാമൂഹികപ്രശ്നമായി വളർന്നിരിക്കുന്നു.

നാ​ലും കൂട്ടി​യു​ള്ള മു​റു​ക്ക്്, പാ​ൻ​പ​രാ​ഗ്, ത​ന്പാ​ക്ക്… തു​ട​ങ്ങി​യ പു​ക​യി​ല്ലാ​ത്ത (smokeless tobacco) പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും വി​നാ​ശ​കാ​രി​ക​ൾ ത​ന്നെ.പുകവലി പുരുഷത്വത്തിന്റെ പ്രതീകമായി ചിലരെങ്കിലും കൊണ്ടുനടക്കാറുണ്ട്. ..ഇത്തരക്കാർ ഓർത്തിരിക്കേണ്ടത് പുകവലി പുരുഷത്വത്തിനുതന്നെ സാരമായ ക്ഷതം എൽപ്പിക്കാവുന്ന ഒന്നാണ്. പുക യിലയുടെ ഉപയോഗം, അത്‌ ഏത്‌ രൂപത്തിലായാലും തീർത്തും അപകടകരം തന്നെയാണ്‌. പുകവലിക്കുന്നയാളിൽ നിന്നും നിർഗമിക്കുന്ന പുക ശ്വസിക്കുന്നതുവഴി മാത്രം .ലോകത്ത്‌ വർഷം തോറും ആറുലക്ഷം പേർ മരിക്കുന്നു.

പ​റ​യു​ം​പോ​ലെ അ​ത്ര എ​ളു​പ്പ​മ​ല്ല പു​ക​വ​ലി ഉപേക്ഷിക്കൽ. പ​ക്ഷേ, കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​തു പ്ര​യാ​സ​മു​ള​ള കാ​ര്യ​മ​ല്ല. പു​ക​വ​ലി​യി​ലൂ​ടെ പ​രോ​ക്ഷ​മാ​യി ത​ക​രാ​റി​ലാ​കു​ന്ന​ത് പ്രി​യ​പ്പെ​ട്ടവ​രു​ടെ​കൂ​ടി ആ​രോ​ഗ്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക പുകവലി മറ്റൊരാൾക്ക് ദോഷകരം ആണെന്ന് എത്ര പേർക്ക് അറിയാം? അറിയാമെങ്കിൽക്കൂടി എത്ര പേർ അത് കാര്യമായി എടുക്കാറുണ്ട് .

പുകവലി വ്യക്തിയെ മാത്രമല്ല അയാളുടെ വേണ്ടപ്പെട്ടവരെക്കൂടി രോഗികൾ ആക്കുകയാണ് പ്രത്യേകിച്ച് കുട്ടികളെ… ചിന്തിക്കുന്ന എല്ലാവര്‍ക്കുമറിയാം പുകയില ഉപയോഗിച്ചാല്‍ വേഗം ഭൂമി വിട്ട് പോകാമെന്ന്. പിന്നെ എന്തിന് അറിഞ്ഞ് കൊണ്ട് നമ്മള്‍ നമ്മുടെ കുടുംബത്തെ അനാഥമാക്കണം ഇക്കൊല്ലത്തെ പുകയില വിരുദ്ധദിന വിഷയമായി ആയി എടുത്തിരിക്കുന്നത് “പുകയില – വികസനത്തിന് ഒരു ഭീഷണി” എന്നതാണ്…. ….മേയ് 31 ലോക പുകയില വിരുദ്ധദിനമായി ലോകാരോഗ്യസംഘടന ആചരിക്കുന്നതിന്റെ ഉദ്ദേശം…പുകയിലയുടെ ദോഷവശങ്ങളെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുക, പുകയില ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണ്. പുകയിലകൊണ്ടുണ്ടാകുന്ന ദുരിതത്തിന്റെയും അത്‌ കുടുംബത്തിന്റെയും രാജ്യത്തിന്റെയും സുസ്ഥിതിക്കുണ്ടാക്കുന്ന ഭീഷണിയേയും മുൻനിർത്തി ഇക്കൊല്ലത്തെ പുകയില വിരുദ്ധദിനാചരണത്തിന്‌ ലോകാരോഗ്യസംഘടന നൽകിയിരിക്കുന്ന സന്ദേശം.

.സ​മൂ​ഹ​ത്തി​നു നന്മവരുന്ന ,ഗുണം ചെയുന്ന ഒരു തീരുമാനത്തിൽ എത്തുക . തെ​റ്റ് തി​രു​ത്താ​ൻ ത​യാ​റാ​കു​ന്പോ​ഴാ​ണ്നാം ഒന്നാമൻ ആകുക . തെ​റ്റു തു​ട​രാ​ൻ ശ്ര​മി​ക്കു​ന്നി​ട​ത്തോ​ളം വ​ലി​യ ഒ​രു സീ​റോ ത​ന്നെ. പു​ക​വ​ലി​യും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും നി​ർ​ത്താം.പുകയിലയുടെ ദുരുപയോഗം കുറയ്ക്കാൻ ഉതകുന്ന പോളിസികൾ നിർമിക്കാൻ രാഷ്ട്രീയ ഭരണപരമായ കടപ്പാട് ഈ ദൗത്യത്തോട് ഉണ്ടാവേണ്ടതുണ്ട്.

Source URL: https://padayali.com/%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%a8%e0%b4%bf%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%a8%e0%b4%be%e0%b4%af-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3/