പി വൈ സി ക്ക് കൊല്ലത്ത് വർണ്ണോജ്വലമായ തുടക്കം

പി വൈ സി ക്ക് കൊല്ലത്ത് വർണ്ണോജ്വലമായ തുടക്കം
July 16 19:10 2017 Print This Article

പി വൈ സി ക്ക് കൊല്ലത്ത് വർണ്ണോജ്വലമായ തുടക്കം ‘ കൊല്ലം : പെന്തക്കോസ്തൽ യൂത്ത് കൗൺസിലിന്റെ ആറാമത് ജില്ലാകമ്മിറ്റി കൊല്ലത്ത് രൂപീകരിച്ചു.കൊട്ടാരക്കര ഐപിസി ബേർശേബാ ചർച്ചിൽ നടന്ന സമ്മേളനത്തിൽ പി വൈ സി ദക്ഷിണമേഖലാ പ്രസിഡണ്ട് ജോഷി സാം മോറിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പാ സാം ഇളമ്പൽ സംസ്ഥാന ട്രഷറാർ ഇവാ. ജിനു വർഗ്ഗിസ് ദക്ഷിണ മേഖലാ ഡയറക്ടർ പാ സാബു ചാപ്രത്ത് ദക്ഷിണ മേഖലാ സെക്രട്ടറി പാ പി. സെബാസ്ട്യൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

മേഖലാ ഭാരവാഹികളായ പാ സാബു യോഹന്നാൻ ,റോബിൻ സാമുവേൽ , ഫിന്നി കടമ്പനാട് എന്നിവർ വിവിധ സെക്ഷനുകളിൽ നേതൃത്വം നൽകി . കൊല്ലത്തെ വിവിധ പെന്തക്കോസ്ത് സഭകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പതിനഞ്ച് അംഗ ജില്ലാകമ്മിറ്റിക്ക് നേതൃത്വം കൊടുക്കുന്നത് പ്രസിഡണ്ട് പാസ്റ്റർ സ്റ്റാൻലിയും സെക്രട്ടറി ജിജോ വിളനെലയവുമായിരിക്കും. തീരദേശ പ്രദേശമായ കൊല്ലത്ത് കമ്മിറ്റി ജനകിയ വിഷയങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കാനാണ് മുൻഗണന നൽകുക. ഇതിന്റെ പ്രാഥമിക പടിയായി താലുക്ക് കമ്മിറ്റികൾക്ക് രൂപകല്പന ചെയ്യും അഞ്ചു മാസങ്ങൾക്ക് മുമ്പ് രൂപം കൊണ്ട പി.വൈ.സിക്ക് പെന്തക്കോസ്തിനകത്തും പുറത്തും നല്ല സ്വീകരണമാണ് ലഭിക്കുന്നത്. വിവിധ യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച് പരിചയ സമ്പരായ ആളുകളെയാണ് പി.വൈ.സി നേതൃത്വ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും പ്രത്യേകതയാണ്

പി.വൈ.സി കൊല്ലം ജില്ലാ ഭാരവാഹികൾ : പ്രസിഡന്റ:- പാ സ്റ്റാൻലി ഫിലിപ്പ് വർഗ്ഗീസ് (AG )സെക്രട്ടറി: ബ്ര ജിജോ വിളനിലയം (ഐപിസി) ട്രഷറർ: ബ്ര സുധിൻ ബാബു S (ന്യൂ ഇൻഡ്യ ചർച്ച് ഓഫ് ഗോഡ് )വൈസ് പ്രസിഡന്റ:- ബ്ര.രോഹൻ (ചർച്ച് ഓഫ് ഗോഡ്) പാ രാജേഷ് (ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച്) ബ്ര ബെന്നി (എജി) ബ്ര ബോബൻ (ഐപിസി)ജോയിൻ സെക്രട്ടറി: ബ്ര ഫിന്മ്രി (ചർച്ച് ഓഫ് ഗോഡ് റീജിയൻ) ബ്ര ജെസ്വിൻ (ചർച്ച് ഓഫ് ഗോഡ്). പാ ഷിബു(എജി) പാ ബാബു (ഇന്ടർനാഷണൽ പ്രെയർ ചർച്ച്) പ്രയർ കൺവിനർ :പാ ബെൻസിഗർ ചാക്കോ(പിഎംജി)മിഡിയ :ബ്ര തോമസ് ജോൺ(ഐപിസി)സോഷ്യൽ വർക്കർ ബ്ര അജിൻ മാത്യു.(ശാരോൻ) ഇവന്ട് വർഷിപ്പ്. ബ്ര അഖിൽ എഡ്വേഡ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.