കോട്ടയം: പി വൈ .സി അഞ്ചാമത് ജില്ലാ രൂപികരണം ജൂലൈ ഒമ്പതിന് കോട്ടയത്ത് ശീമാട്ടി യുടെ പിൻഭാഗത്തുള്ള ചർച്ച് ഓഫ് ഗോഡ് ഇൻഡ്യാ ഹാളിൽ നടക്കും. പി.സി.ഐ ജനറൽ സെക്രട്ടറി ഗ്ലാഡ്സൺ ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പി. വൈ.സി. മദ്ധ്യമേഖല പ്രസിഡണ്ട് പാസ്റ്റർ രാജിവ് സേവ്യർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന നേതാക്കളായ പാ. ലിജോ ജോസഫ്, ബ്ലസിൻ ജോൺ മലയിൽ ,ജിനു വർഗിസ്, പാ.നിക്സൺ മുട്ടാർ ,പാ ജിബിൻ പൂവക്കാല തുടങ്ങിയവർ പ്രസംഗിക്കും.
സോണൽ സെക്രട്ടറി പാ ജോബി ഏബ്രഹാം , പാ. റെണാൾഡ് കെ സണ്ണി, മോൻസി തോമസ്, പാ ബ്ലസൻ പി സാം തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം കൊടുക്കും. സഭാ രാഷ്ട്രിയ സാമുഹിക രംഗത്തെ വിവിധ നേതാക്കൾ പങ്കെടുക്കും.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.