പി.വൈ.പി.എ. തെരഞ്ഞെടുപ്പ് പാനല്‍ മുറുകുന്നു

പി.വൈ.പി.എ. തെരഞ്ഞെടുപ്പ് പാനല്‍ മുറുകുന്നു
September 21 18:08 2017 Print This Article

കുമ്പനാട്: പി.വൈ.പി.എ. തെരഞ്ഞെടുപ്പ് ഇനി എട്ടു മാസം ബാക്കി നില്‍ക്കെ പുതിയ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ നിശ്ചയിക്കാന്‍ പോര് മുറുകുകയാണ്. സിനോജ് പ്രസിഡന്റ് ആയി നിന്നുകൊണ്ടുള്ള ഒരു പാനല്‍, മറ്റൊന്ന് അജു അലക്‌സ് പാനല്‍. നിലവില്‍ ഇവര്‍ ഒരുമിച്ചാണ് ഭരണപക്ഷത്ത്.

ഇപ്പോള്‍ തന്നെ കടിച്ചുകീറി അടുത്ത മത്സരത്തിന് പാനല്‍ സജ്ജമാക്കുമ്പോള്‍ എങ്ങനെ അടുത്ത എട്ടുമാസം ഒരുമിച്ചു പ്രവര്‍ത്തിക്കും. അജു അലക്‌സിന്റെ പാനലില്‍ നിന്നും സാബു ചാപ്രത്ത് പിന്മാറി. ഇനിയുള്ള ദിവസങ്ങളില്‍ എങ്ങനെ ഇവര്‍ ഒരുമിച്ചു നില്‍ക്കും. ഇപ്പോള്‍ ഒരുമിച്ചു നയിക്കുന്നവര്‍ രണ്ടു പാനല്‍ ആയി കഴിഞ്ഞു തുടര്‍ന്നുള്ള ദിവസങ്ങളില്‍ പിവൈപിഎ എങ്ങനെ ഒരുമിച്ചു പ്രവവര്‍ത്തനങ്ങള്‍ തുടരും.

ഭരണപക്ഷത്തു എത്തിയതിനു ശേഷം നിലവിലുള്ള പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ ധാരണാപ്രശ്‌നങ്ങളും മറ്റുമായിരുന്നു. .ഏകപക്ഷീയമായ പ്രവര്‍ത്തന ശൈലികള്‍ പിന്തുടരാനായിരുന്നു പലര്‍ക്കും താല്പര്യം. അജു അലക്‌സിന്റെയും ലൈജുവിന്റെയും ശൈലികള്‍ അശേഷം സുധിയുടെ പ്രവര്‍ത്തനങ്ങളുമായി യോജിച്ചു പോകുന്നതായിരുന്നില്ല. രണ്ടുവര്‍ഷം തികഞ്ഞപ്പോള്‍ തന്നെ അടുത്ത പാനല്‍ പോര് തുടങ്ങിക്കഴിഞ്ഞു. ജസ്റ്റിനും സിനോജുമടങ്ങുന്ന പാനലിനു ചില പാരമ്പര്യം ഉണ്ട്, അത് നല്ലതല്ല താനും. കൗണ്‍സിലര്‍ എന്ന അപരനാമവും വഹിക്കുന്ന സിനോജിന്റെ ലീഡർഷിപ്പ്. വേണോ  എന്ന് തീരുമാനിക്കേണ്ടത് യുവജനങ്ങള്‍ ആണ്. ഇപ്പോള്‍ മാറിനില്‍ക്കുന്ന സാബു ചാപ്രത്തിന്റെ മൗനം നിസ്സാരമാക്കാനും കഴിയുകയില്ല. കാണാന്‍ പോകുന്ന പൂരം അനുഭവിക്കുക.

നല്ലൊരു നേതൃത്വം വരട്ടെ. യുവജനങ്ങളെ പാട്ടിന്റെയും, കൂത്തിന്റെയും, രാഷ്ട്രീയ ലോബികളുടെയും ശക്തികള്‍ക്ക് അടിമപ്പെടുത്താതെ ദൈവവചനത്തിന്റെ പത്യോപദേശത്തിൽ  സമൂഹത്തിനും സഭക്കും മാതൃകയുള്ള ഒരു യുവതലമുറ വരാന്‍ ഇടയാകുമോ. ദൈവജനം ഈ തലമുറക്കായി പ്രാര്‍ത്ഥിക്കുക, എന്തിനും ഏതിനും അടിയും വഴക്കും ഉണ്ടാക്കി. മത്സരവും കുതികാല്‍വെപ്പും ഉള്ള ഈ യുവതലമുറയില്‍ ഒരു മാറ്റം അനിവാര്യമാണ്. മുതിര്‍ന്നവരെ അനുസരിക്കാതെ, പാസറ്റര്‍മാര്‍ക്ക് പുല്ലുവില കൊടുക്കുന്ന മക്കത്തായം  അവസാനിച്ചിട്ടു അഭിഷേകം ഉള്ള, അനുസരണമുള്ള, ദൈവഭയമുള്ള ഒരു ലീഡര്‍ഷിപ് ഉണ്ടാകട്ടെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.