പി.ടി. തോമസിന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു..

പി.ടി. തോമസിന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു..
December 24 00:18 2021 Print This Article

രോഗവും മരണവും രംഗബോധമില്ലാത്ത കോമാളികളെ പോലെയാണ് കടന്നുവരുന്നത്…. ഇവിടെ കുറിപ്പ് എഴുതുവാൻ കാരണം മീഡിയകൾ വാതോരാതെ കപട വാക്കുകൾകൊണ്ട് അദ്ദേഹത്തെ കോരി കുളിപ്പിക്കുന്നത് കണ്ടപ്പോൾ, നാണംകെട്ട മാധ്യമ സംസ്കാരം കണ്ടപ്പോൾ ഇത്രയെങ്കിലും എഴുതിയിട്ടില്ല എങ്കിൽ പല തിന്മകളും കണ്ടിട്ടും കണ്ണടച്ച് നടന്നിട്ട് ഇല്ലാത്തതിന് ഉണ്ടോ എന്ന് പറഞ്ഞ് പർവതീകരിച്ച് 45 ലക്ഷത്തോളം അഭ്യസ്തവിദ്യർ തൊഴിലില്ലാതെ തേരാപ്പാര നടക്കുന്ന കേരളത്തിൽ ഉള്ളതും കൂടെ പൂട്ടിക്കാൻ അശ്രാന്തപരിശ്രമം നടത്തിയ മഹാന് കോരിച്ചൊരിയുന്ന അശ്രുപൂജ ചെയ്യും അധര ചർവ്വണവും അതിരു കടന്നു പോകുന്നു എന്നുള്ളതാണ് സത്യം…..

പതിനായിരക്കണക്കിന് വരുന്ന മലയോര കർഷകരെ ഗാഡ്ഗിൽ കമ്മിറ്റി പ്രകാരം കുടി ഇറക്കണമെന്നും അതുമൂലം പരിസ്ഥിതി സംരക്ഷിക്കണമെന്നും ഒക്കെ അദ്ദേഹം ഒരിക്കൽ വാതോരാതെ തട്ടിവിട്ടു… എന്നാൽ കരിങ്കൽ കോറികൾ നടത്തുന്ന പരിസ്ഥിതി പ്രശ്നം അദ്ദേഹം കാണാതെ പോയി. അതുമാത്രമല്ല വടക്കേ ഇന്ത്യയിൽ പലസ്ഥലത്തും മനുഷ്യർ പോലും താമസിക്കാത്ത വലിയ മലകൾ മഴക്കാലത്ത് ഇടിഞ്ഞുവീണ് റോഡ് ഗതാഗതം സ്തംഭിക്കുന്നു അത് ഒരു പുതിയ കാര്യമല്ല. എന്നുവച്ചാൽ ഗാഡ്ഗിൽ കമ്മിറ്റിയുടെ അഭിപ്രായത്തിൽ ഇവിടെ മലകൾ കയ്യേറി മനുഷ്യനിർമ്മിതമായ കൈകടത്തലുകൾ നടക്കുന്നത് കൊണ്ടാണ് ഇവിടെ മലയിടിച്ചിൽ ഉണ്ടാവുന്നത് എന്നായിരുന്നു അവർ അഭിപ്രായപ്പെട്ടത്. അതിനുവേണ്ടി പിടി തോമസ് ഘോരഘോരം വാദിക്കുകയും സാധാരണ കർഷകരെ കുടിയിറക്കാൻ വേണ്ടി അദ്ദേഹം മുന്നിട്ടിറങ്ങുകയും ചെയ്തപ്പോഴാണ് മലയോര സഭാ കർഷകരുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി അദ്ദേഹത്തിന്റെ ശവമടക്ക് നടത്തിയത്…!

അതായത് പതിനായിരക്കണക്കിന് കർഷകരെ കുടിയൊഴിപ്പിക്കാൻ അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടുമില്ല എന്നാണ് മനസ്സിലാക്കേണ്ടത്. അതുപോലെതന്നെ ട്വന്റി20 യോടുള്ള വൈരാഗ്യം മൂലം തന്റെ രാഷ്ട്രീയ ഭാവി അപകടത്തിലാകും എന്നുള്ള ഭയം മൂലവും കിറ്റെക്സിനെതിരെ അഴിച്ചുവിട്ട അപവാദ പ്രചരണങ്ങൾ കേരളം കണ്ടതാണ്. അതായത് തന്റെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി പതിനഞ്ചായിരം പേർ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തെ അടച്ചുപൂട്ടി അതിലെ തൊഴിലാളികളെല്ലാം വഴിയാധാരം ആകുവാനുള്ള ശ്രീനിജൻ എന്ന പരനാറിയുടെ ആഗ്രഹത്തിന് വഴങ്ങി നിലപാടുകളുടെ രാജകുമാരനായ പി ടി തോമസ് എന്ന വിവരദോഷി എടുത്ത നിലപാടുകൾ കേരളം അങ്ങോളമിങ്ങോളം കണ്ടതാണ്. എന്നാൽ പിന്നീട് അവിടെ പൊലൂഷൻ ഒന്നുമില്ല എന്നും നിയമവിധേയമല്ലാത്ത അതൊന്നും അവിടെയില്ല എന്നും തെളിഞ്ഞിട്ടും തന്റെ മണ്ടത്തരം ആയ നിലപാടുകളിൽ നിന്ന് അദ്ദേഹം പിന്നോക്കം പോയില്ല എന്നുള്ളത് മാത്രം മതി സ്വന്തം സമൂഹത്തിനുവേണ്ടി എത്ര ദ്രോഹം ചെയ്യാനും മടിയില്ലാത്ത ഒരാളെന്ന് മനസ്സിലാക്കേണ്ടത്.

അതിനുശേഷം, തൊഴിലില്ലായ്മയിൽ 45 ലക്ഷത്തോളം അഭ്യസ്തവിദ്യർ നട്ടംതിരിയുന്ന ഈ നാട്ടിൽ ഏകദേശം 35 ആയിരത്തോളം തൊഴിൽ സാധ്യതകൾ ഉള്ള കിറ്റക്സിന്റെ സംരംഭങ്ങൾ കേരളം വിട്ട് തെലുങ്കാന യിലേക്ക് പോയത് നാം കണ്ടതാണ്. ഇപ്പോൾ കേരളത്തിലുള്ള എല്ലാം മീഡിയകളും പിടി തോമസിനെ ധൈര്യശാലി എന്നും നിലപാടുകളുടെ രാജകുമാരൻ ആയും മരണാനന്തര ബഹുമതികൾ കൊണ്ട് കോരി കുളിപ്പിക്കുമ്പോൾ സത്യത്തിൽ നിന്ന് എത്രയോ ദൂരെയാണ് ഈയൊരു ആത്മ വഞ്ചകൻ കേരളത്തിനു വേണ്ടി ചെയ്തത് എന്ന് മറക്കാതെ പോകരുത്.

അദ്ദേഹം കേരളത്തിനുവേണ്ടി ചെയ്ത ഒരു നന്മയും എടുത്തു പറയുവാൻ ഇല്ലാത്തതുകൊണ്ടാണ് ജനറലൈസ് ചെയ്തുകൊണ്ട് ധീരനും വീരനും ആയി എടുത്തുകാട്ടുന്നത്. നാടിനു വേണ്ടി എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടെങ്കിൽ അതൊന്നും എടുത്തു പറയാതെ കപട വാക്കുകൾകൊണ്ട് കുളിപ്പിച്ചു കിടക്കുന്ന ഒരു മാറിയ മാധ്യമ സംസ്കാരം എന്നല്ലാതെ എന്തു പറയാൻ….

കൂട്ടത്തിൽ ഈയൊരു കുറുപ്പ് കൂടെ ചേർത്തുവായിക്കേണ്ടതാണ്…

സഖാവ് സൈമണ്‍ ബ്രിട്ടോക്ക് എന്താണ് സംഭവിച്ചത്?

1983 ഒക്ടോബർ 14-ാം തീയതി നട്ടെല്ലിനും ,കരളിനും , ഹൃദയത്തിനും, ശ്വാസകോശത്തിനും മാരകമായി കുത്തേറ്റു. എതിരാളികൾ കൊല്ലാനാണ് ശ്രമിച്ചത്. അത് നന്നായി അറിയാമായിരുന്ന ബ്രിട്ടോ പതിനഞ്ച് ശതമാനം ചലനശേഷിയോടെ അല്ലെങ്കിൽ ജീവനോടെ തിരിച്ചു വന്നു. ഒരു പക്ഷേ ഈ തിരിച്ചുവരവ് നശിപ്പിക്കാൻ ശ്രമിച്ചവർക്കൊരു നിരാശയായിരുന്നിരിക്കാം.

കാരണം ബ്രിട്ടോക്ക് കുത്തു കൊള്ളുന്നതിന് മൂന്ന് ദിവസം മുന്നേ അന്നത്തെ KSU നേതാവായിരുന്ന ഇന്നത്തെ MLA ശ്രീ. PT തോമസ് ബ്രിട്ടോയോട് പറഞ്ഞു ” ബ്രിട്ടോ നിന്നെ ആരെങ്കിലും കൊന്നേയ്ക്കാം… സൂക്ഷിച്ചോളൂ” ബ്രിട്ടോ ” തോമസെ എനിയ്ക്കെതിരെ അങ്ങനെയൊരു ഗൂഢാലോചനയുണ്ടെങ്കിൽ അത് നിൻ്റെ പാർട്ടിക്കാരായിരിക്കും. അല്ലാതെ എനിക്ക് മറ്റു ശത്രുക്കളൊന്നുമില്ല”… കൃത്യം മൂന്നാം ദിവസം അതു സംഭവിച്ചുവെന്ന് ബ്രിട്ടോ പറയുമ്പോഴും ആരോടും ഒരു പകയുണ്ടായിരുന്നില്ല. ഞാൻ പലപ്പോഴും ചോദിക്കും ബ്രിട്ടോക്ക് ഇത് ചെയ്തവരോട് ദേഷ്യമില്ലെ? എന്തിനാ സീനേ അതിനെ കുറിച്ച് ആലോചിച്ച് നമ്മുടെ ജീവിതം പാഴാക്കുന്നത്. ചെയ്തവർ …. എനിക്ക് പരിചയമില്ലാത്ത ആൾക്കൂട്ടത്തിലെ ചിലർ മാത്രമാണ് ” … ഇതായിരുന്നു ബ്രിട്ടോ.

എന്നാൽ ഒരിക്കൽ മുളന്തുരുത്തി വായനശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയ നിരോധന സെമിനാറിൽ പങ്കെടുക്കാൻ ബ്രിട്ടോയും PT തോമസും ഒരേ വേദിയിൽ വന്നു. അന്ന് PT തോമസ് പറഞ്ഞു “ഞങ്ങളുടെ കലാലയ അന്തരീക്ഷം പരസ്പരം സംഗീതം പോലെ സ്നേഹിച്ചിരുന്ന കാലഘട്ടമായിരുന്നു .” അന്ന് സദസിലുണ്ടായിരുന്ന ഞാൻ എണീറ്റ് ചോദിച്ചു. “ആ സംഗീത സ്നേഹമായിരുന്നൊ പൂർണ്ണ ആരോഗ്യവാനായിരുന്ന ഒരു വിദ്യാർത്ഥിക്ക് ജീവിതകാലം മുഴുവൻ ചക്രക്കസേരയിൽ ജീവിക്കേണ്ടുന്ന ദുരന്തം വിതച്ചത്?”

പിന്നെ ആ ഹാളിൽ PT തോമസ് പറഞ്ഞതും പ്രവർത്തിച്ചതും അവിടുണ്ടായിരുന്നവർ ഭയപ്പെട്ടു പോയി… അപ്പോഴും ‘ബ്രിട്ടോ പറഞ്ഞു “തോമസെ ഇനിയും പക തീർന്നില്ലെങ്കിൽ, എനിക്കിനി പതിനഞ്ചു ശതമാനം മാത്രം ചലനശേഷിയുള്ള ശരീരത്തിലെ ഈ ജീവനെടുത്തോളൂ… മരിക്കാൻ എനിക്ക് ഭയമില്ല; താങ്കൾക്ക് എന്തു വേണമെങ്കിലും ചെയ്യാം “… PT ആക്രോശിച്ചു കൊണ്ട് എൻ്റടുത്തേക്ക് വന്നിട്ട് ” നിങ്ങൾ ആരാണ്? ആരോ പറഞ്ഞു ബ്രിട്ടോയുടെ ഭാര്യയാണത്…

പിന്നീട് SFI സംസ്ഥാന പഠന ക്യാമ്പിലും ഇത്തരത്തിലുള്ള ആക്രോശം ഉയർന്നപ്പോൾ അന്നത്തെ SFI സംസ്ഥാന വൈസ് പ്രസിഡണ്ടായ PM ആതിര PT തോമസിന് മറുപടി കൊടുത്തപ്പോഴും , എൻ്റെ അനിയത്തിയായിരിക്കുമെന്ന ധാരണയിൽ ആതിരയോടും എന്തൊ പറഞ്ഞിറങ്ങിപ്പോയി. തീർന്നില്ല. വീണ്ടുമൊണ്ട് സംഭവ വികാസങ്ങൾ… ഞാനിപ്പോൾ ഇതെഴുതാനുള്ള സന്ദർഭം രണ്ടു ദിവസം മുന്നേ ഞാനേറ്റവും കൂടുതൽ ഭയഭക്തി ബഹുമാനത്തോടെ കാണുന്ന സഖാവ് ജി.ശക്തിധരൻ്റെ കുറിപ്പ് കണ്ടു. അപ്പോൾ ഞാനോർത്തു കഴിഞ്ഞ സംഭവങ്ങൾ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നതിൻ്റെ ആവശ്യകത… പുണ്യാളന്മാരുടെ സൃഷ്ടി കൂടിക്കൂടി വരുന്ന ഈ കാലഘട്ടത്തിൽ കടന്നു പോയ വഴികൾ തെളിമയോടെ നിൽക്കും….

ഇപ്പോഴും ബ്രിട്ടോ എന്നെ ഓരോന്നും ഓർമ്മിപ്പിച്ചുക്കൊണ്ടിരിക്കുന്നു… എല്ലാം വഴിയെ…

ലാൽസലാം പ്രിയ സഖാവേ…

 സീനാ ഭാസ്‌ക്കർ
(സൈമണ്‍ ബ്രിട്ടോയുടെ സഹധർമ്മിണി)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.