പി.ടി.ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു

പി.ടി.ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു
July 06 22:44 2022 Print This Article

ദില്ലി : മലയാളികളുടെ അഭിമാനവും ഇതിഹാസ കായികതാരവുമായ പയ്യോളി എക്സ്പ്രസ് പി ടി ഉഷ, സംഗീതജ്ഞന്‍ ഇളയരാജ, എഴുത്തുകാരന്‍ വി വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു.

പിന്നാലെ പി ടി ഉഷ ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി ടി ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി ടി ഉഷ. അവര്‍ രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ വളരെ വലുതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവകായികതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവര്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ച പി ടി ഉഷയ്ക്ക് അഭിനന്ദനങ്ങള്‍’- നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

സംഗീത സൃഷ്ടികൊണ്ട് വിവിധ തലമുറകളെ ആകര്‍ഷിച്ച പ്രതിഭയാണ് ഇളയരാജയെന്ന് പ്രധാനമന്ത്രി കുറിച്ചു. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഒട്ടനേകം വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഏറ്റവും ലളിതമായ പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ അദ്ദേഹത്തിന്റെ ജീവിതയാത്ര ഏറെ പ്രചോദകമാണ്. രാജ്യസഭയിലേക്ക് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ട്- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ദശാബ്ദങ്ങളായി സൃഷ്ടിപരമായ ലോകത്തുള്ളയാളാണ് വി വിജയേന്ദ്ര പ്രസാദ്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ആഗോളതലത്തില്‍ അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ സൃഷ്ടികളെന്നും പ്രധാനമന്ത്രി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.
സാമൂഹ്യ സേവന രംഗത്ത് കര്‍മനിരതനാണ് വീരേന്ദ്ര ഹെഗ്ഡെ. ധര്‍മസ്ഥല ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനും ആരോഗ്യ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാകാനുമുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കുറിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.