പിസിനാക് വീണ്ടും ദുരുപദേശകരുടെ പിടിയിലേക്കോ ?

പിസിനാക് വീണ്ടും ദുരുപദേശകരുടെ പിടിയിലേക്കോ ?
January 24 10:50 2019 Print This Article

പിസിനാക് കഴിഞ്ഞ വർഷം മാറ്റത്തിന്റെ മാറ്റൊലി മുഴങ്ങി, സുവിശേഷകൻ സാജു മാത്യുവിന്റെ അനുഗ്രഹിക്കപ്പെട്ട വചനം കേട്ട് അതനുസരിച്ചു മുമ്പോട്ടു പോകാമെന്നുവിചാരിച്ച ദൈവമക്കളെ ചതിക്കുകയാണോ ഈ വർഷത്തെ പിസിനാക് ?
ഇത്തവണ പിസിനാകിലെ മുഖ്യ പ്രാസംഗികൻ ബാബു ചെറിയാനാണ്. ആരെ വിളിച്ചാലും പടയാളിക്ക് പ്രശനം ഇല്ല, എന്നാൽ ദുരുപദേശത്തിനു തീകൊളുത്തി പെന്തക്കോസ്ത് വിശ്വാസികളെ സംശയിപ്പിക്കുന്ന രീതിയിൽ ദുരുപദേശം പ്രചരിപ്പിക്കുന്ന ബാബു ചെറിയാനെ തന്നെ വിളിക്കണോ ?
പരിശുദ്ധാത്മാവ്‌ തീ ആണന്നും,( പ്രാവും, വെള്ളവും വേണ്ട. യേശുവിന്റെ മേൽ പ്രാവ് ആയല്ലേ ഇറങ്ങിവന്നത് ?) പരിശുദ്ധാത്മാവ് വന്നാൽ സമ്പത്തുതരും, വിസാ തരും എന്നുവേണ്ട സകല ഉഡായിപ്പും ഇപ്പോൾ തന്റെ വചനശുശ്രൂഷയിൽ വെച്ചു തട്ടുകയാണ് .
യേശു കർത്താവിന്റെ വരവിനു മുമ്പ് പാപം മറ്റൊന്നും, കർത്താവു വന്നതിനു ശേഷം പാപത്തിനു അർത്ഥവ്യത്യാസം വന്നു എന്നും പഠിപ്പിച്ച ബാബു ചെറിയാനെ അമേരിക്കയിൽ കൊണ്ടുവന്നു ദൈവ ജനത്തെ വഴിതെറ്റിക്കരുത് !അങ്ങനെ വന്നാൽ ഗലാത്യലേഖനം, യോഹന്നാന്റെ ലേഖനം ഒക്കെ കീറിക്കളയേണ്ടി വരും. ഇദ്ദേഹത്തിന്റെ പുതിയ പഠിപ്പിക്കൽ അനുസരിച്ച് നിത്യ അന്ധകാരത്തിലേക്ക് തള്ളിയിടുന്ന നവ കൃപ പ്രസംഗിക്കുകയാണ് ഇപ്പോൾ ബാബു ചെറിയാൻ ചെയ്യുന്നത്. ദൈവജനത്തെ നരകത്തിലേക്ക് തള്ളിവിടുന്നു. പാപത്തിനു എങ്ങനെ അർത്ഥവ്യത്യാസം വരും ? അദ്ദേഹത്തിന്റെ പഠിപ്പിക്കൽ അനുസരിച്ച് യേശുവിനെ സ്വീകരിച്ചു കഴിഞ്ഞാൽ പാപം ഇല്ലാതെ ആകുമോ ? ദിവസേന പാപം ചെയുന്ന മനുഷ്യർ ദിനം പ്രതി മനനസാന്തരപ്പെടണം എന്ന് വചനം പഠിപ്പിക്കുമ്പോൾ പാപത്തിനു അർത്ഥവ്യത്യാസം വന്നത് എവിടാണ്?
അനുസരണം കെട്ടവരുടെ മേൽ ദൈവകോപം വരും ആയതിനാൽ, പിസിനാക് ചിന്തിക്കണം, ആരുപ്രസംഗിക്കണം എന്ന് ഒരിക്കൽ കൂടി ആലോചിക്കുന്നത് നല്ലതാണ്. അതല്ലേ അതിന്റെ ശരി? ആശുപത്രി ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ക്രൂശിത രൂപം നിഷേധിച്ചതുകൊണ്ട് പട്ടാള മേജറുടെ കുഞ്ഞു അന്ധനായി എന്ന് അലറി പ്രസംഗിച്ചു, വേദിയിൽ കൈയ്യടി വാങ്ങി ദൈവജനങ്ങളെ അന്ധരാക്കുന്ന ഇദ്ദേഹം പ്രസംഗിക്കുന്ന സുവിശേഷം ഏതാണ് ? ഭിത്തിയിൽ തൂക്കി ഇട്ടിരുന്ന ഫോട്ടോ മാറ്റിയതിനാൽ അപ്പോൾ ജനിച്ച കുഞ്ഞിനെ അന്ധനാക്കിയ ഒരു യേശുവിനെയാണോ പെന്തക്കൊസ്തുകാർ ആരാധിക്കുന്നത് ? എന്നിട്ടു ‘ദൈവത്തോട് കളിക്കരുത്’ എന്ന താക്കീതും. അപ്പോൾ ആ ഫോട്ടോയിൽ ഉള്ളതായിരുന്നോ യഥാർത്ഥ യേശു ?
ഈ ബാബു ചെറിയാനെ പിസിനാക്കിന് ചുമന്ന് ഇറക്കുന്നത് എന്തിന് ? ഒരുകാലത്തു ഇദ്ദേഹം. സത്യോപദേശം പറഞ്ഞിരുന്നു, അതിന് ഒരു സംശയവും ഇല്ല, എന്നാൽ ഇപ്പോൾ കുറച്ചു നാളുകളായി സമ്പത്തിനു വേണ്ടി നവീന കൃപക്കാരുടെ ആശയം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ കൺവൻഷൻ വേദികൾ ഉപയോഗിക്കുകയും അത് വിളിച്ചു കൂവുകയാണ് ചെയ്യുന്നത്. സത്യത്തിൽ യേശു അത്തരത്തിൽ പ്രവർത്തിക്കുന്ന ആളാണോ ?
മറ്റൊരു പ്രസംഗത്തിൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ ശക്തി വരും, എന്നും പറഞ്ഞിട്ട് അദ്ദേഹം വിളിച്ചു പറഞ്ഞു ഇതിനകത്തു പണം വരും എന്ന്. ശക്തി വന്നാൽ പണം വരുമോ പിസിനാക്ക് നേതൃത്വമേ ? എന്തിനു ഈ വ്യാജം പ്രസംഗിക്കുന്നവരെ നിങ്ങൾ കൊണ്ടുവന്നു അമേരിക്കൻ പെന്തക്കോസ്തുകാരെ വഴിതെറ്റിക്കണം ?? ഭൂലോകം മൊത്തം പോകാൻ വിസ വരും, പണം വരും, ഇതാണോ പരിശുദ്ധാത്മാവ് വരുമ്പോൾ നടക്കുന്നത് ? ഇത്രയധികം വചനത്തെ കോട്ടിക്കളഞ്ഞ ഇദ്ദേഹത്തെ ദയവായി ഇങ്ങോട്ടു ഇറക്കരുതേ !!!
ദൈവഭയം ഉള്ള, ആത്മനിറവുള്ള സാധാരണക്കാരായ ശുദ്ധ വചനം പറയുന്നവർ നമ്മുടെ ഇടയിൽ ഉണ്ടല്ലോ, കൺവൻഷൻ വേദിയിൽ കയറി പരിശുദ്ധാത്മാവ് പണനത്തിനും, വിസക്കും വേണ്ടിയുള്ളതാണ്, ക്ലൈമറ്റ് മാറ്റുവാൻ കഴിവുള്ള പരിശുദ്ധാത്മാവ് എന്നൊക്കെയാണ് ഇപ്പോളത്തെ പഠിപ്പിക്കൽ. സത്യത്തിൽ പരിശുധാത്മാവ് വരുമ്പോൾ എന്താണ് സംഭവിക്കുന്നത് ? ശക്തി വന്നാൽ സുവിശേഷത്തിന്റെ സാക്ഷികൾ ആകുമോ ? അതോ തീ കത്തിക്കുമോ ? റോമാലേഖനത്തിൽ പറയുന്നത് നമ്മുക്ക് നൽകപ്പെട്ട പരിശുധാത്മാവിൽ കൂടി ദൈവത്തിന്റെ സ്നേഹം വെളിപ്പെടും. പരിശുദ്ധാത്മാവ് നമ്മിൽ വരുമ്പോൾ ആത്മാവിന്റെ ഫലം നമ്മിൽ കണ്ടു വരും. എന്നാൽ ബാബു ചെറിയാൻ ഒരു പ്രസംഗവേദി മുഴുവൻ വിസ കച്ചവടത്തെക്കുറിച്ചും പണത്തെക്കുറിച്ചുമാണ് വിളിച്ചു കൂവിയത്. ഇദ്ദേഹത്തിന് എന്തു പറ്റിയെന്നോർത്തു വിശ്വാസികൾ അങ്കലാപ്പിൽ ആണ്. അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ വിശ്വസിച്ച സമൂഹം ഇപ്പോൾ എന്ത് ചെയ്യും എന്നോർത്ത് നെട്ടോട്ടം ഓടുകയാണ്. ആയതിനാൽ പെന്തക്കോസ്തിന്റെ തനിമ സൂക്ഷിക്കുന്നവർ വേദികളിൽ അലറാൻ ഇദ്ദേഹത്തിനു സമയം കൊടുക്കണോ ?
സ്നേഹത്തിന്റെയും സഹനത്തിന്റെയും ആഴം പഠിപ്പിച്ച യേശുവിനെ അല്ല അദ്ദേഹം ഇപ്പോൾ പ്രസംഗിക്കുന്നത്, മറ്റൊരു യേശുവിനെയാണ്.
എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്‌മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്‌താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക.(2 കൊരി- 11 : 4)

ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!(ഗലാ-1 : 8)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.