പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനായിരുന്ന, കുറുമ്പകര ചരുവിള, പീസ്കോട്ടേജിൽ പാസ്റ്റർ സി.ഐ. പാപ്പച്ചൻ (86) നിത്യതയിൽ പ്രവേശിച്ചു.
സംസ്ക്കാര ശുശ്രൂഷ ഡിസംബര്‍ 13 തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് 1 മാണിക്ക് പത്തനാപുരം ചെങ്കിലാത്ത് (പുതുവൽ) ഏ. ജി.സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
പത്തനാപുരം, കൊട്ടാരക്കര സെക്ഷൻ പ്രസ്ബിറ്റർ ആയി സേവനം ചെയ്തിട്ടുണ്ട്. പലസ്ഥലങ്ങളിലും ചർച്ചും പാഴ്സണേജുകളും പണി കഴിപ്പിച്ചു. നൂറുകണക്കിന് ആളുകളെ വിശ്വാസത്തിലേക്ക് നയിച്ചു. പരസ്യയോഗങ്ങൾ നടത്തുന്നതിൽ അതീവ ഉത്സാഹിയായിരുന്നു പാസ്റ്റർ പാപ്പച്ചൻ. അമ്പത്തിയഞ്ചു വർഷം കൊണ്ട് ഇരുപതോളം സ്ഥലങ്ങളിൽ ശുശ്രൂഷിച്ചു.
ഭാര്യ.കുഞ്ഞമ്മ പാപ്പച്ചൻ. മക്കൾ. ഡാർളി, സാബു പാപ്പച്ചൻ (യൂ.കെ.), സിബു പാപ്പച്ചൻ, ഡോളി. മരുമക്കൾ. ജോയികുട്ടി, ഷാന്റി സാബു(യൂ.കെ.), ജിജോ സിബു, ഗോഡ്ലി.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.