പാസ്റ്റർ. സാം ജോർജ്ജിന്റെ യുവതലമുറക്കുള്ള ശക്തമായ സന്ദേശത്തോടെ ഐപിസി യൂത്ത് ക്യാമ്പ് സമാപിച്ചു

പാസ്റ്റർ. സാം ജോർജ്ജിന്റെ യുവതലമുറക്കുള്ള ശക്തമായ സന്ദേശത്തോടെ ഐപിസി യൂത്ത് ക്യാമ്പ് സമാപിച്ചു
December 29 16:41 2018 Print This Article

 അടൂർ : 71 )o -മത് സംസ്ഥാന പി വൈ പി എ എക്സോഡസ് ക്യാമ്പ് ഇന്ന് രാത്രി സമാപിച്ചു. വൈകിട്ട് 5:30 ആരംഭിച്ച സെക്ഷനിൽ ഇന്ത്യയിലെ പ്രായം കുറഞ്ഞ ഡ്രമ്മറും നല്ലൊരു ഗായകനുമായ മാസ്റ്റർ സ്റ്റീവൻ സാമുവേൽ ദേവസ്സി പങ്കെടുത്തു. അതോടൊപ്പം മുഖ്യസന്ദേശം നൽകുവാൻ അഭിഷക്തനായ പാസ്റ്റർ സാം ജോർജ്ജ് ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ സന്ദേശത്തിൽ മുഴങ്ങി കേട്ട വാക്കുകൾ ഓരോ യൗവനക്കാരന്റേയും ഹൃദയം കവർന്നു. ‘ക്രിസ്തുവേശുവിന്റെ നല്ലഭടനായി എന്നോട് കൂടെ കഷ്ടം സഹിക്കുക’എന്ന വാക്യം അടിസ്ഥാനമാക്കി യഥാർത്ഥ ഭടനാകുവാനുള്ള ആഹ്വാനവും കൊടുത്തു.

രാജ്യത്തിന് വേണ്ടി പോരാടുന്ന ഒരു പടയാളി ശത്രുവിന്റെ പാളയത്തിനകത്തായാലും അടുത്തായാലും ഒരു യഥാർത്ഥ ഭടൻ, പടയാളി തന്റെ കൂടെയുള്ളവരെക്കൂടി സംരക്ഷിക്കുന്നു. ആയതുപോലെ ക്രിസ്തുവിന്റെ നല്ല ഭടനായി മറ്റുള്ളവർക്ക് വേണ്ടിയും കൂടി കഷ്ടം സഹിക്കേണ്ടി വരുന്നു. ഒരു സാധാരണ ഭടൻ ശമ്പളത്തിന് വേണ്ടി ജീവിക്കുമ്പോൾ നല്ല ഭടൻ വ്യത്യസ്തൻ ആണ്. അവൻ മുറിവേറ്റവരെ തന്റെ ജീവൻ പണയം വെച്ചും സംരക്ഷിക്കും. ഒരു നല്ല ഭടനെ തിരഞ്ഞെടുക്കുന്നതിന് അനേക മാനദണ്ഡങ്ങൾ ഉള്ളപ്പോൾ നമ്മുടെ സ്വർഗ്ഗം തിരഞ്ഞെടുക്കുന്നത് എങ്ങനെയെന്ന് ശക്തമായ വചന വെളിപ്പാടുകൾ അദ്ദേഹം പങ്കു വെച്ചു.

ഒരു പടയാളിക്കു തന്റെ രാജ്യം കൊടുക്കുന്ന എല്ലാ അധികാരവും ഉപയോഗിക്കാവുന്നതുപോലെ ഒരു അഭിഷക്തന് ഒരു നല്ല ഭടന് സ്വർഗ്ഗത്തിലെ സകല അധികാരം കൊടുത്തിട്ടുണ്ട്. തന്റെ രാജ്യത്തിന്റെ നന്മക്കായി തിരുത്തലുകൾ ചെയ്യാം. അതെ അധികാരം ഒരു നല്ല ഭടന് ഉണ്ട്.ക്രിസ്തുവിനുവേണ്ടി നല്ല ഭടനാകണം. എപ്പോഴും തയ്യാറായി എല്ലാ ആയുധവും ധരിച്ചിരിക്കണം. അപ്പോൾ തന്നെ ഒരു നല്ല ഭടൻ നല്ലൊരു നിരീക്ഷകൻ കൂടി ആയിരിക്കണം. സാത്താന്റെ തന്ത്രങ്ങളെ തിരിച്ചറിഞ്ഞു നല്ലൊരു നിരീക്ഷകനായി മാറണം ദൈവ വചനം വായിക്കുമ്പോൾ അനുസരിക്കുമ്പോൾ തന്റെ ശത്രുവിനെ അവന്റെ തന്ത്രങ്ങളെ തിരിച്ചറിയാൻ കഴിയും.

ഒരു നല്ല ഭടൻ നല്ലൊരു അർപ്പണ ബോധം ഉള്ളവൻ ആയിരിക്കും. ഏതു സാഹചര്യത്തിലും അവൻ യുദ്ധക്കളത്തിൽ ഇറങ്ങാൻ തയ്യാറാകണം. ഒഴിവുകഴിവു പറഞ്ഞു സ്വന്തം ആവശ്യങ്ങൾക്കപ്പുറത്തു രാജ്യത്തിന് വേണ്ടി പടവെട്ടേണ്ടിയവരെപ്പോലെ ക്രിസ്തുവിന്റെ ആർമിയിൽ അവന്റെ ആജ്ഞകൾ അനുസരിക്കാൻ തയ്യാറാവണം. ഒരു നല്ലഭടൻ എപ്പോഴും വിശ്വസ്തത ഉള്ളവൻ ആയിരിക്കണം. ഒരു സ്പൈ വർക്ക് ചെയ്യുന്നവൻ ആയിരിക്കാൻ പാടില്ല ഒരു ബാങ്ക് ഉദ്യോഗസ്ഥൻ എത്ര പണം ഹാൻഡിൽചെയ്താലും അവനു അതിൽ നിന്നും എടുക്കാൻ സാധ്യമല്ല. ഇതുപോലെയാണ് ദൈവരാജ്യത്തിലെ എക്കോണമി, അത് പോലെ യുവജനങ്ങൾ ഇത്തരം വിഷയങ്ങളിൽ ജാഗ്രതയും അനുസരണവും ഉള്ളവരായിരിക്കണം . താലന്തുകളുടെ വ്യാപാരത്തെക്കുറിച്ചും അദ്ദേഹം യുവജനങ്ങളെ ബോധവത്കരിച്ചു.

യുദ്ധം നേരിടാൻ തയാറാകണം ക്രിസ്തുവിന്റെ ഭടന്മാർ ഒരു ദൈവീക സൈന്യത്തിൽ അംഗമായിട്ടുള്ളവർ ഏതൊരു പ്രതിസന്ധിയും നേരിടാൻ തയ്യാറാവണം. ഒരു പടയാളി സ്വയത്തെ തേജിക്കണം. സ്വന്തം താൽപര്യങ്ങൾക്കു അപ്പുറത്തു സൈന്യത്തിലെ മാനദണ്ഡങ്ങൾ പാലിക്കുന്നതുപോലെ ക്രിസ്തുവിന്റെ ഭടനും സ്വയത്തെ ത്യജിക്കണം എന്ന് തന്റെ സന്ദേശത്തിൽ പറഞ്ഞു. പൗലോസ് ഒരു യഥാർത്ഥ നേതാവായിരുന്നു.

താൻ പ്രസംഗിക്കുന്നത് ജീവിതത്തിൽ പ്രാവർത്തികമാക്കി. തന്റെ ജീവിതം അവസാനിക്കുന്നിടത്തു തീമോത്തിയോസിന്റെ കൈയിലേക്ക് ദീപശിഖ കെയ്‌മാറി. വിശ്വാസത്തിനു വേണ്ടി സത്യത്തിനും വേണ്ടി യുവാക്കൾ, യുവതികൾ ഒരുങ്ങുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഐപിസിയുടെ യുവതലമുറ തിമോത്തിയോസിനെ പ്പോലെ ആ ദൗത്യം ഏറ്റെടുക്കട്ടെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.