പാസ്റ്റർ റെജി വർഗ്ഗീസ് വിശ്വാസിയെ ഓടുന്ന കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു

പാസ്റ്റർ  റെജി വർഗ്ഗീസ് വിശ്വാസിയെ ഓടുന്ന കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു
February 16 09:15 2018 Print This Article

യു കെയിലെ മാഞ്ചസ്റ്ററിൽ ഉള്ള പാസ്റ്റർ. റെജി വർഗ്ഗീസ് എന്ന കപട വേഷധാരി കഴിഞ്ഞ ദിവസം സ്വന്തം വിശ്വാസിയായിരുന്ന വ്യക്തിയെ കാറിൽ കയറ്റി ഓടിച്ചു പോകുന്ന കൂട്ടത്തിൽ തള്ളി വെളിയിൽ ഇട്ടു. വിശ്വാസി ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്നു.
സംഭവം ഇങ്ങനെ: പാസ്റ്റർ> വെറും വിളിപ്പേര്. സ്വയ പ്രഖ്യാപിത യു കെ അപ്പോത്തലൻ < ഇദ്ദേഹം തട്ടിക്കൂട്ടിയ ഒരു സഭയിലെ വിശ്വാസിയുടെ കയ്യിൽ നിന്നും 5,000 പൗണ്ട് കടം വാങ്ങിയ ഈ അപ്പോത്തലൻ വർഷങ്ങൾ ആയിട്ടും തിരികെ കൊടുത്തിട്ടില്ല. പല പ്രാവശ്യം ചോദിച്ചെങ്കിലും പിന്നെ തരാം. പണം കൈകാര്യം ചെയ്യുന്നത് എന്റെ ഭാര്യയാണ്. ബാങ്കിൽ നിന്നും എടുത്താൽ അവൾ അറിയും. എന്നൊക്കെ ഒഴിവുകഴിവുകൾ പറഞ്ഞു പറ്റിച്ചു. ഇതു കേട്ടുമടുത്ത വിശ്വാസി അറിയിക്കാതെ ഇയാൾ നടത്തുന്ന ടയർ ഫാക്ടറിയിൽ ചെന്നു നേരിട്ടു ഭാര്യയോടും പറഞ്ഞു പണം വാങ്ങാൻ തീരുമാനിച്ചു അവിടെ എത്തി. ഭാര്യ അവിടെ ഉള്ളതിനാൽ, ഭാര്യയെ അറിയിക്കാതിരിക്കാൻ വരൂ. കാറിൽ കയറി ബാങ്കിൽ ചെന്നു എടുത്തുതരാം എന്ന വ്യാജേന കാറിൽ കയറ്റിയ ഉടനെ ഇയാളുടെ ടോൺ മാറി. ഞാൻ പൈസാ മേടിച്ചു എന്നതിന് എന്താണ് തെളിവ്. വിശ്വാസി എല്ലാ തെളിവും എന്റെ ഈ ഫോണിൽ ഉണ്ട്. ഉടൻ തന്നെ കാർ സ്റ്റാർട്ട് ചെയ്തു സ്‌പീഡിൽ റോഡിലേക്ക് കയറിയ ഉടൻ ഫോൺ പിടിച്ചു പറിച്ചു റോഡിലേക്ക് എറിഞ്ഞു. വണ്ടി നിർത്തു. എന്റെ ഫോൺ എനിക്ക് എടുക്കേണം എന്നു പറഞ്ഞ ഉടൻ കാർ സ്ലോ ചെയ്യുകയും നിർത്തും എന്നു കരുതി ഡോർ തുറന്നുവന്നപ്പോഴേക്കും കാർ സ്പീഡിൽ എടുക്കുകയും വിശ്വാസിയെ തെള്ളി പുറത്തേക്ക് ഇട്ടിട്ട് കാർ ഓടിച്ചു പോകുകയും ചെയ്തു. എന്നാൽ അവിടെ ട്രാഫിക്കിൽ നിന്നിരുന്ന പോലീസ് ഇതുകണ്ട് ഓടിവന്നു. ആംബുലൻഡ് വിളിച്ചു ആശുപത്രിയിൽ എത്തിച്ചു. പോലീസ് സ്വയവേ കേസും എടുത്തു. ഇപ്പോൾ പാത്തിരുന്നുകൊണ്ട് കേസ് പിൻവലിക്കാൻ ആളിനെവിട്ടു കാലുപിടിക്കുന്നു. ( ഉടൻ തന്നെ അറസ്റ്റും നടക്കും ) ഏകദേശം 11 വർഷം മുമ്പ് സ്റ്റുഡന്റ് വിസയിൽ യു കെ യിൽ വന്ന മഹാൻ ഇന്ന് കോടികൾ പൗണ്ട് ഇട്ട് അമ്മാനമാടുന്ന ബിസിനസ്സ് മൊതലാളി / കം സുവിശേഷകൻ ആയതെങ്ങനെ? തുടക്കം ആതുരസേവനത്തിന്റെ പേരിൽ അവിടെയുള്ള ഇംഗ്ലീഷ് ചർച്ചുകാരെ പറ്റിച്ചായിരുന്നു. അൻപതിനായിരം പൗണ്ട് ആയിരുന്നു ആദ്യ ലാഭം. തുടക്കം ഗംഭീരമായതിനാൽ പിന്നെ ബൈബിളും കക്ഷത്തിൽ വെച്ച്‌ തട്ടിപ്പിന്റെ പൂരം തന്നെയായിരുന്നു. പണ്ടു ചില ശാസ്ത്രജ്ഞന്മാർ മൃഗങ്ങളുടെ സ്നേഹം അളക്കാൻ പല മൃഗങ്ങളെയും പരീക്ഷിച്ചു. കൂട്ടത്തിൽ ഒരു തള്ള കുരങ്ങനെയും അതിന്റെ കുട്ടിയേയും പിടിച്ചു ഒരു വലിയ ഗ്ലാസ് ജാറിൽ ഇട്ടു വെള്ളം നിറക്കാൻ തുടങ്ങി.വെള്ളം പൊങ്ങി വരുന്നതിനനുസരിച്ചു തള്ള കുട്ടിയെ പൊക്കി പൊക്കി പിടിക്കാൻ തുടങ്ങി,തള്ളക്കുരങ്ങ് അതിന്റെ കുഞ്ഞിനെ രക്ഷിക്കുന്നത് കണ്ട് പരീക്ഷകർക്ക് വളരെ സന്തോഷവും ആകാംക്ഷയും കൂടി കൂടി വന്നു.വീണ്ടും വെള്ളം നിറച്ചു കൊണ്ടേ ഇരുന്നു. തള്ളക്കുരങ്ങിന്റെ മൂക്കറ്റം വെള്ളം പൊങ്ങും വരെ കൂട്ടിയെ പൊക്കി പിടിച്ചു നിന്നു, വീണ്ടും വെള്ളം നിറച്ചുകൊണ്ടേയിരുന്നു, ഇനിയും  രക്ഷയില്ല എന്നുകണ്ട തള്ള, കുഞ്ഞിനെ അടിയിൽ ഇട്ടിട്ടു അതിന്റെ മുകളിൽ കയറിനിന്നു. അങ്ങനെ സ്നേഹം വെളിപ്പെടുത്തി.. അതു തന്നെയാണ് യൂറോപ്പിന്റെ സ്വയപ്രഖ്യാപിത അപ്പോത്തലനായ റെജി വർഗ്ഗീസും ചെയ്തു വരുന്നത്‌. അതറിയണമെങ്കിൽ ഇയാളുടെ ടയർ കമ്പനിയുടെ തുടക്കവും ഇപ്പോൾ അതു ഇതിയാന്റെ കൈപ്പിടിയിൽ എത്തിയത് എങ്ങനെ എന്നും അന്വേഷിച്ചാൽ മതി.യൂറോപ്പിന്റെ അപ്പോത്തലന്റെ തട്ടിപ്പുകളുടേയും ഊഡായിപ്പുകളുടേയും, ടാക്‌സ് വെട്ടിപ്പു വീരൻ, ഇല്ലാത്ത ചാരിറ്റിയുടെ പേരിൽ നടത്തുന്ന പിരിവ്. സ്വന്തം കമ്പിനിയിലെ തന്നെ ടയർ മറിച്ചു വിൽപ്പന. Etc ( അങ്ങ് ജർമ്മനി മുതൽ റോമിൽ വരെയുള്ള ) വിവരങ്ങൾ പിന്നാലെ.  എന്തായാലും റോഡിൽ തെറിച്ചു വീണുരുണ്ട വിശ്വാസിയുടെ ശരീരം അകെ മുറിവും ചതവും പറ്റി ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് qആണന്നും കേൾക്കുന്നു. യൂറോപ്പിന്റെ അപ്പോത്തലൻ റെജി വർഗ്ഗീസിനെ ഉടൻ മാഞ്ചെസ്റ്റർ പോലീസ് അറസ്റ്റുചെയ്യും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.