പാസ്റ്റർ രാജു പൂവക്കാലയുടെ തിരുവല്ല പ്രയർ സെന്റർ ഐപിസിയുടെ സഭയോ ?

പാസ്റ്റർ രാജു പൂവക്കാലയുടെ തിരുവല്ല പ്രയർ സെന്റർ ഐപിസിയുടെ സഭയോ ?
April 13 21:02 2019 Print This Article

തിരുവല്ല പ്രയർ സെന്റർ ആളെണ്ണത്തിൽ ഏറ്റവും വലുത് എന്നവകാശപ്പെടുമ്പോൾ അത് ഐപിസി സഭയല്ല എന്ന സത്യം പുറത്തുവരുന്നു 

രണ്ടു ഐപിസി സഭകൾ തമ്മിൽ രണ്ടു കിലോമീറ്റർ ദൂരം വേണം, അടുത്തടുത്ത് സഭ ഉണ്ടാക്കാൻ പാടില്ല എന്ന് വ്യക്തമായ നിയമം ഉണ്ട്. എന്നാൽ 700  മീറ്റനുള്ളിൽ ആണ് ഐപിസിയിലെ ആമല്ലൂർ സഭയും, തിരുവല്ല പ്രയർ സെന്ററും. അതിന്റെ മേൽ നടന്ന കേസിന്റെ വിധി വന്നിട്ട് നാളുകൾ ആയിട്ടും ഇന്നുവരെ പാസ്റ്റർ. പൂവക്കാല ഇത് സ്വന്തം സഭയെ അറിയിച്ചിട്ടില്ല. മാത്രമല്ല ആസഭയിൽ ആർക്കും വോട്ടവകാശവും ഇല്ല. ആ സഭ ‘സ്വതത്ര’ സഭ മാത്രമാണ്. പിന്നെ എങ്ങനെ ഐപിസിയിൽ ഇലക്ഷന് നിൽക്കും? എങ്ങനെ നോമിനേഷൻ കൊടുക്കും ? എന്തുകൊണ്ട് അദ്ദേഹം ഇത് മറച്ചു വെച്ചു? ഒരു പക്ഷേ അദ്ദേഹത്തിന് മേൽക്കോടതിയെ സമീപിക്കാമായിരുന്നു, എന്തുകൊണ്ട് ചെയ്‌തില്ല ?

എന്നാൽ സഭക്കാരെ അദ്ദേഹം ഭയന്ന് അവരെ പിടിച്ചു നിർത്താൻ എന്തിനു ശ്രമിക്കുന്നു.? ആ സഭയിലെ പതിനെട്ടു പേരും വോട്ടവകാശത്തിനു യോഗ്യർ അല്ല. ഇവിടെ ഇലക്ഷൻ കമ്മീഷണറുടെ മൗനം ഏറ്റവും സംശയത്തിന് ഇടവരുത്തുന്നു.

രാവിലെ കൊടുത്ത കോടതി വിധിയിൽ ഇനിയും ഐപിസിക്കാരുടെ തീരുമാനം ആയിട്ടില്ല.

ഐപിസി പ്രയർ സെന്ററിൽപ്പെട്ടവർ ഐപിസിക്കാർ അല്ല, 2018 നവംബറിൽ കിട്ടിയ കോടതി ഓർഡർ ഇതുവരെ മറച്ചുവെച്ച് പൂവക്കാല സഭക്കാരെ വഞ്ചിച്ചത് എന്തിന് ?

ആ കോടതിവിധി അനുസരിച്ച് കൺവൻഷൻ ഐപിസിയുടെ പേരിൽ പാടില്ല, നോമിനേഷൻ കൊടുക്കാനോ, ജനറൽ ബോഡിയിൽ പോലും പങ്കെടുക്കാൻ അധികാരം ഇല്ല. എന്നിട്ടും ഇലക്ഷൻ കമ്മീഷന്റെ ഓഫീസിൽ മറ്റാർക്കും ഇല്ലാത്ത സ്വാധീനം പൂവക്കാലയും മക്കളും കാട്ടുന്നതായി പൊതു സമൂഹം പറയുന്നു.

ഇന്നും, തിങ്കളും കോടതി അവധി ആയതിനാൽ അടുത്ത ചൊവ്വാഴ്ച്ച വരെ വെച്ചുനീട്ടി മറ്റൊരു കോടതി വിധി നേടാനാണ് ഇലക്ഷൻ കമ്മീഷണറുടെ മൗനം എങ്കിൽ ഒരു ചോദ്യം
നാലുമാസം മുൻപ് വന്ന വിധിയിൽ എന്തുകൊണ്ട് മൗനമായിരുന്നു?

കോടതി അലക്ഷ്യം കാണിക്കാനാണ് ഇലക്ഷൻ കമ്മീഷണറുടെ തീരുമാനമെങ്കിൽ കോടതി അലക്ഷ്യത്തിന് ജയിൽ വാസം ഉറപ്പ്.
നാലു മാസമായി വന്ന കോടതി വിധി മറച്ചുവെച്ചു അതിനെതിരെ കോടതിയിൽ പോകാഞ്ഞത് എന്ത് ?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.