പാസ്റ്റർ രാജു പൂവക്കാലക്ക് തൽക്കാലം ചുമതലയേൽക്കാൻ പറ്റില്ല.

പാസ്റ്റർ രാജു പൂവക്കാലക്ക് തൽക്കാലം ചുമതലയേൽക്കാൻ പറ്റില്ല.
May 24 10:19 2019 Print This Article

ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ പ്രസിഡണ്ട് സ്‌ഥാനാർഥിയായിരുന്ന പാസ്റ്റർ രാജു പൂവക്കാല കാണിച്ച കോടതീയലക്ഷ്യത്തെ തുടർന്ന് അദ്ദേഹത്തിന്റെ സ്‌ഥാനാർഥി പത്രിക ചോദ്യചിഹ്നമായതും തുടർന്ന് ആഞ്ഞിലിത്താനം മാതൃസഭയുടെ അംഗത്വം കാണിച്ചു രക്ഷപെട്ടു എന്നത് പരസ്യമായ രഹസ്യം ആണ്. അങ്ങനെ ഇലക്ഷനിൽ ജയിച്ചെങ്കിലും നിയമപരമായി അദ്ദേഹത്തിന് ഒദ്യോഗിക ചുമതല ഏൽക്കാൻ കഴിയില്ല എന്ന് കോടതി പറഞ്ഞിട്ടുണ്ട്.
പാസ്റ്റർ കെ പി കുര്യന്റെ നേതൃത്തിലുള്ള ആമല്ലൂർ സഭയിലെ ചില വിശ്വാസികൾ 2015- ൽ പാസ്റ്റർ രാജു പൂവക്കാലക്കു എതിരെ തിരുവല്ല മുൻസിഫ്‌ കോടതിയിൽ കേസ് ഫയൽ ചെയ്തതിന്റെ വിധിപ്രസ്താവനയിൽ പാസ്റ്റർ രാജു പൂവക്കാലയുടെ തിരുവല്ല പ്രയർ സെന്റർ ഐപിസിയുടെ പ്രാദേശിക സഭ അല്ല എന്നും, ആ സഭയുടെ സഭാപ്രതിനിധികൾ ഒരു ജനറൽ ബോഡിയിലും പങ്കെടുക്കരുത് എന്നും ബഹുമാനപ്പെട്ട കോടതി വിധിച്ചത് ഇപ്പോൾ കാറ്റിൽ പറത്തുകയാണ്. പ്രസ്‌തുത വിധിയുടെ അടിസ്ഥാനത്തിൽ ചിലർ പത്തനംതിട്ട വെക്കേഷൻ കോടതിയെ സമീപിക്കുകയും പരാതികൊടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പാസ്റ്റർ രാജപൂവക്കാലക്കു ഇപ്പോൾ ചുമതലയിൽ പ്രവേശിക്കാൻ കഴിയില്ല എന്ന താത്കാലിക വിധി വന്നിട്ടുള്ളതുമായതിനാൽ കോടതിയുടെ അടുത്ത ഒരു അന്തിമ വിധി വരും വരെ പാസ്റ്റർ രാജു പൂവക്കാലക്ക് വെറുതെ സ്വപ്ന ലോകത്തു കഴിയാം.
ഇനി കൂടുതലായി പറഞ്ഞാൽ
1992 മുതൽ ആഞ്ഞിലിത്താനം സഭയിൽ മെമ്പർഷിപ്പ് പുതുക്കുകയോ, അവിടുത്തെ സഭയിലെ കാര്യക്രമങ്ങളിൽ ഇടപെടാതെ തിരുവല്ല പ്രയർ സെന്റർ ഉണ്ടാക്കിയതും വെറും കഥകൾ മാത്രമല്ല. നീതിന്യായ വ്യവസ്‌ഥകൾ കാറ്റിൽപറത്തി ഇലക്ഷനെ നേരിടുകയും അക്രമവും അനീതിയും ഇഷ്ടപ്പെടുന്ന ഐപിസിക്കാരുടെ വോട്ടുകൾ അദ്ദേഹം നേടുകയും ജയിക്കുകയും ചെയ്തു. നാട് നീളെ പത്രങ്ങളും സോഷ്യൽ മീഡിയകളും അദ്ദേഹത്തെ പ്രസിഡണ്ട് ആയി വാഴിക്കുകയും ചെയ്തു കഴിഞ്ഞു.
ആഞ്ഞിലിത്താനം സഭയുടെ പാസ്റ്ററും സെക്രട്ടറിയും കൊടുത്ത കത്തുകൾക്ക് ഉത്തരവാദിത്തം അവർ പറയുമോ ?
കേസുപറയാൻ അവർ തയാറാകുമോ? പൂവക്കാലക്കു സംരക്ഷരായി ആഞ്ഞിലിത്താനം സഭയുടെ പാസ്റ്ററും സെക്രട്ടറിയും കോടതി കയറി ഇറങ്ങുമോ ? 1992 ശേഷം ആഞ്ഞിലിത്താനം സഭയുടെ മെമ്പർ ആണെന്ന് യാതൊരു തെളിവും ഇല്ല, എന്നാൽ സഭാപാസ്റ്ററും സെക്രട്ടറിയും സ്വന്ത ഇഷ്ട്ടപ്രകാരം കത്ത് കൊടുത്തു. അതുകൊണ്ടല്ലേ ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ. ജേക്കബ് ജോൺ മെയ് 19 ഞായറാഴ്ച്ച ആഞ്ഞിലിത്താനം സഭയിൽ ” നിങ്ങൾ മനസ്സലിഞ്ഞു അങ്ങനെയൊരു കത്തു കൊടുത്തതുകൊണ്ടാണ് രാജുവിന് മത്സരിക്കാനും പ്രസിഡന്റ് ആകാനും സാധിച്ചത് ” എന്ന് പറഞ്ഞത് ? പാസ്റ്റർ രാജു പൂവക്കാല ജനത്തെ വഞ്ചിച്ചു എന്നുപറയുന്നതല്ലേ സത്യം ?

പാസ്റ്റർ രാജു പൂവക്കാല കാണിച്ച കളളത്തരത്തിനു ഇന്ന് അല്ലേൽ നാളെ കണക്കു കൊടുക്കേണ്ടി വരും, തീർച്ച. മോദി ജയിച്ചത് അയാൾ നല്ലവനായതുകൊണ്ടല്ല, രാജ്യത്തെ ജനത്തിന്റെ തലയിലെ ശൂന്യതകൊണ്ടും വിവരക്കേടും മത തീവ്രാവാദവും കൊണ്ടാണെങ്കിൽ, ഇവർ ജയിച്ചത് എങ്ങനെയെന്നു വരും ദിവസങ്ങളിൽ ജനങ്ങൾ മനസിലാക്കും.

കേസിന്റെ നാൾവഴികൾ വിധി വരും വരെ നോക്കാം

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.