പാസ്റ്റര്‍ കെ.വി. രാജീവ് കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു

പാസ്റ്റര്‍ കെ.വി. രാജീവ് കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു
March 16 20:04 2021 Print This Article

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചപ്പാത്ത് സെന്ററിൽ മാട്ടുകട്ട സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജീവ് കെ. വി. (42) വാഹനാപകടത്തിൽ മരിച്ചു.

ഇന്ന് രാവിലെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ റാന്നി – കോഴഞ്ചേരി റോഡിൽ കോഴഞ്ചേരിക്ക് സമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് അതീവ ഗുരുതരാ വസ്ഥയിൽ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു.

വൈകുന്നേരം അഞ്ച് മണിയോടെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മൃതദേഹം നാളെ രാവിലെ 10 മണിക്ക് മുളക്കുഴ സ്റ്റേറ്റ് ഓഫിസ് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും.  സംസ്ക്കാരം വ്യാഴാഴ്ച ചർച് ഓഫ് ഗോഡ് മുണ്ടകുറ്റി സഭാസെമിത്തേരിയിൽ നടത്തും.

ഭാര്യ: ലിൻസി. മക്കൾ: അതിയ, അൽവി. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.