പാലാരിവട്ടം പാലം അഴിമതി: ടി.ഒ സൂരജ് അറസ്റ്റില്‍

പാലാരിവട്ടം പാലം അഴിമതി: ടി.ഒ സൂരജ് അറസ്റ്റില്‍
August 30 16:41 2019 Print This Article

തിരുവനന്തപുരം: കൊച്ചി പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റില്‍. അഴിമതി, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് അറസ്റ്റ്.

കിറ്റ്‌കോ എം.ഡി ബെന്നി പോള്‍, പാലത്തിന്റെ നിര്‍മാണ ചുമതലയുണ്ടായിരുന്ന ആര്‍.ഡി.എസ് എം.ഡി സുമിത് ഗോയല്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സൂരജ് ഉള്‍പ്പെടെയുള്ളവരെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. മേല്‍പ്പാല നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയായിരുന്നു ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍. ഇതിന് പിന്നാലെ പന്ത്രണ്ടരയോടുകൂടായിണ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മേല്‍പ്പാലം നിര്‍മാണത്തില്‍ രൂപരേഖ അംഗീകരിച്ച കണ്‍സള്‍ട്ടന്‍സിയായിരുന്നു കിറ്റ്‌കോ. അന്ന് ഡിവിഷണല്‍ ഹെഡ് ആയിരുന്ന ബെന്നി പോളിനേയും, പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്ബനിയുടെ മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിനെയും, അന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനേയും കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.

പാലാരിവട്ടം മേല്‍പാല നിര്‍മാണ അഴിമതി കേസില്‍ ഒന്നാം പ്രതിയാണ് ആര്‍ഡിഎസ് കമ്ബനി ഉടമ സുമിത് ഗോയല്‍. 17 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകാനാണ് സാധ്യത.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.