പാരീസില്‍ വെടിവെപ്പ്;​ പൊലീസ് ​ഉദ്യോഗസ്​ഥന്‍ മരിച്ചു

പാരീസില്‍ വെടിവെപ്പ്;​ പൊലീസ് ​ഉദ്യോഗസ്​ഥന്‍ മരിച്ചു
April 21 04:53 2017 Print This Article

പാരീസ്: ഫ്രാന്‍സിലെ ബൗലേവാര്‍ഡില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്കുധാരി വെടിവെച്ചു. ഒരു പൊലീസുകാരന്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചതില്‍ അക്രമിയും കൊല്ലെപ്പട്ടു.

പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയാണ് സംഭവം. പൊലീസ്ബസിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന പൊലീസുകാരില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതര പരിക്കുമേറ്റു. അതിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുവീഴ്ത്തി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് സംഭവം. ഇസ്ലാമിക് സ്റ്റേറ്റ് സംഭവത്തിെന്‍റ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ വിവരങ്ങള്‍ അന്വേഷണ ആവശ്യര്‍ഥം പുറത്തുവിടുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ച പൊലീസ്‌ഉദ്യോഗസ്ഥനോടുള്ള ആദരസൂചകമായി തെരഞ്ഞെടുപ്പ് കാമ്ബയിന്‍ നിര്‍ത്തിവെച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.