പായിപ്പാട് ലോക്ക് ഡൗണ്‍ ലംഘനം: പ്രതിഷേധവുമായി ആയിരത്തിലധികം പേര്‍

പായിപ്പാട് ലോക്ക് ഡൗണ്‍ ലംഘനം:  പ്രതിഷേധവുമായി ആയിരത്തിലധികം പേര്‍
March 29 16:53 2020 Print This Article

കോട്ടയം:പായിപ്പാട് ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധവുമായി ആയിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചു. നാട്ടിലേയ്ക്ക് പോകാന്‍ വാഹനം അനുവദിക്കണമെന്നായിരുന്നു ആവശ്യം.

പായിപ്പാട് താമസിച്ചു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നിരത്തിലിറങ്ങി പ്രതിഷേധിച്ചത്. ഭക്ഷണം എത്തിച്ചു നല്‍കാന്‍ തൊഴില്‍ ഉടമകള്‍ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. നാട്ടിലേയ്ക്ക് മടങ്ങി പോകാന്‍ അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. സംഘം ചേര്‍ന്ന തൊഴിലാളികളെ പോലീസ് ഒഴിപ്പിച്ചു. പോകാന്‍ കൂട്ടാക്കാത്തവര്‍ക്ക് നേരെ ലാത്തിയും പോലീസ് പ്രയോഗിച്ചു.

എന്നാല്‍, ഇവരെ നാട്ടിലേക്ക് തിരികെ പോകാന്‍ അനുവദിക്കാനാകില്ലെന്ന് ജില്ലാ കളക്ടര്‍ പികെ സുധീര്‍ ബാബു വ്യക്തമാക്കി.കൂടാതെ, നിരത്തിലിറങ്ങിയ തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സമാന വാര്‍ത്തകള്‍ കണ്ടാണ് ഇവര്‍ ആവശ്യവുമായി എത്തിയതെന്നാണ് കരുതുന്നതെന്നും ഭക്ഷണം ലഭിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞിട്ടില്ലെന്നാണ് . നാട്ടിലേക്ക് പോകണമെന്ന ആവശ്യം മാത്രമാണ് അവര്‍ ഉന്നയിക്കുന്നതെന്നും സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് അതനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

താമസസൗകര്യവും ഭക്ഷണവും ആവര്‍ ആവശ്യപ്പെട്ടിട്ടില്ല. ഭക്ഷണം പാകം ചെയ്യാനുള്ള എല്ലാ സാധനങ്ങളും എത്തിച്ചു നല്‍കുന്നുണ്ട്. അവരുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അതിനുള്ള നടപടികള്‍ പഞ്ചായത്തും റവന്യൂ വകുപ്പും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണം വേണമെന്നും നാട്ടിലേക്ക് മടങ്ങി പോകാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികള്‍ സംഘടിച്ചത് ആസൂത്രിതമെന്ന നിഗമനത്തിന് പിന്നാലെ പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷിക്കുകയാണ്. പ്രതിഷേധത്തിന്റെ ഉറവിടം കണ്ടെത്താനാണ് നീക്കം.

സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. നേരിയ തോതില്‍ പ്രതിഷേധം ഉടലെടുത്ത പെരുമ്ബാവൂരില്‍ പോലീസ് സംഘം റൂട്ട് മാര്‍ച്ച് നടത്തി.പെരുമ്ബാവൂരില്‍ എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലായിരുന്നു പോലീസിന്റെ മാര്‍ച്ച്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.