പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ സ്‌ഫോടനം; മരണം 133 ആ​യി

പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ സ്‌ഫോടനം; മരണം 133 ആ​യി
July 14 21:26 2018 Print This Article

പെ​ഷ​വാ​ര്‍: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു യോ​ഗ​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 133 ആ​യി. ബി​എ​പി സ്ഥാ​നാ​ര്‍​ഥി സി​റാ​ജ് റൈ​സാ​നി​യും കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. മു​ന്‍ ബ​ലൂ​ച് മു​ഖ്യ​മ​ന്ത്രി ന​വാ​ബ് അ​സ്ലം റൈ​സാ​നി​യു​ടെ സ​ഹോ​ദ​ര​നാ​ണ് സി​റാ​ജ് റൈ​സാ​നി. കോ​ര്‍​ണ​ര്‍ യോ​ഗ​ത്തി​ല്‍ ചാ​വേ​ര്‍ ഭ​ട​നാ​ണു സ്ഫോ​ട​നം ന​ട​ത്തി​യ​തെ​ന്നാ​ണു പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്.

150 പേ​ര്‍​ക്കു പ​രി​ക്കേ​റ്റെ​ന്നും ഇ​തി​ല്‍ നി​ര​വ​ധി പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും പ്ര​വി​ശ്യാ ആ​രോ​ഗ്യ​മ​ന്ത്രി ഫ​യി​സ് കാ​ക്ക​ര്‍ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ ക്വ​റ്റ ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ലും യോ​ഗ​ങ്ങ​ളി​ലും പ​ലേ​ട​ത്തും അ​ക്ര​മ​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്. ജൂ​ലൈ 25നാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

വെ​ള്ളി​യാ​ഴ്ച ഖൈ​ബ​ര്‍ പ​ക്തൂ​ണ്‍​ഹ്വാ പ്ര​വി​ശ്യ​യി​ലെ ബ​ന്നു​വി​ല്‍ ഉ​ണ്ടാ​യ മ​റ്റൊ​രു സ്ഫോ​ട​ന​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍​ക്കു ജീ​വ​ഹാ​നി നേ​രി​ട്ടു. തി​ങ്ക​ളാ​ഴ്ച പെ​ഷ​വാ​റി​ലെ യോ​ഗ​ത്തി​ല്‍ ചാ​വേ​ര്‍ ഭ​ട​ന്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ അ​വാ​മി നാ​ഷ​ണ​ല്‍ പാ​ര്‍​ട്ടി നേ​താ​വും സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ഹാ​റൂ​ണ്‍ ബി​ലൂ​റും 19 പേ​രും കൊ​ല്ല​പ്പെ​ട്ടു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.