കണ്ണൂര്‍: പള്ളി അള്‍ത്താരയില്‍ നടത്തിയ പ്രസംഗം വിവാദമായതോടെ ഇരിട്ടിയില്‍ ക്രിസ്തീയ വൈദികനെതിരെ പൊലീസ് കേസെടുത്തു. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാ.ആന്റണി തറക്കടവിനെതിരെയാണ് കേസെടുത്തത് .
സമൂഹത്തില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രചാരണം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ഇരിട്ടി മണിക്കടവ് സെന്റ് തോമസ് പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് ഫാ. ആന്റണി തറക്കടവില്‍ വിവാദ പ്രസംഗം നടത്തിയത്. ഹലാല്‍ വിവാദം അടക്കമുള്ള വിഷയങ്ങളില്‍ മുസ് ലിംകള്‍ക്കും മുഹമ്മദ് നബിക്കും എതിരെ വൈദികന് മോശമായി സംസാരിച്ചെന്നാണ് പരാതി. വിവാദ പ്രസംഗത്തിന് പിന്നാലെ വൈദികനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് തന്റെ ഭാഗം ന്യായീകരിക്കുന്നതിനായി അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു. മണിക്കടവ് സെന്റ് തോമസ് ചര്ച്ചിലില്കുട്ടികള്ക്ക് മതപഠനം കൂടി നടത്തുന്നയാളാണ് ഫാദര്‍ ആന്റണി തറൈക്കടവില്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.