പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണപരമായ  കാര്യങ്ങളില്‍ രാജകുടുംബത്തിന്  അവകാശമുണ്ടെന്ന് സുപ്രീം കോടതി
July 13 11:12 2020 Print This Article

ന്യൂഡല്‍ഹി: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ജില്ലാ ജഡ്‌ജി അദ്ധ്യക്ഷനായ നിലവിലെ ഭരണസമിതി വ്യവസ്ഥ താല്‍കാലികമായി തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്. രാജകുടുംബത്തിന് ക്ഷേത്രഭരണത്തിലുള്ള പങ്ക്, നിധിയുണ്ടെന്ന് പറയപ്പെടുന്ന ബി നിലവറ തുറക്കല്‍, ക്ഷേത്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ യു.യു.ലളിതും ഇന്ദുമല്‍ഹോത്രയും അടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.

ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 2009 ഡിസംബര്‍ 18ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ടി.പി. ബി നിലവിറ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഭരണസമിതിക്ക് സ്വീകരിക്കാം.

ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 2009 ഡിസംബര്‍ 18ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ടി.പി. സുന്ദരാജന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട കേസാണിത്. നിലവറകള്‍ തുറന്ന് ആഭരണങ്ങള്‍ അടക്കം മ്യൂസിയത്തില്‍ സൂക്ഷിക്കാനുള്ള 2011 ജനുവരിയിലെ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് രാജകുടുംബമാണ് 2011 മേയില്‍ സുപ്രീംകോടതിയിലെത്തിയത്. തുടര്‍ന്ന് എ, ബി നിലവറകള്‍ തുറക്കുന്നത് സുപ്രീംകോടതി മരിവിപ്പിച്ചിരുന്നു.

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വിവിധ സമിതികള്‍ ക്ഷേത്രത്തിലെ ആഭരണങ്ങളുടെയും മറ്റും കണക്കെടുത്തിരുന്നു. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ശുപാര്‍ശ പ്രകാരം ക്ഷേത്രത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തു. 9വര്‍ഷത്തോളം നീണ്ട വാദത്തിനിടെ പ്രധാന ഹര്‍ജിക്കാരില്‍ ഒരാളായ ടി.പി. സുന്ദര്‍രാജനും ക്ഷേത്രത്തിനായി കേസു നല്‍കിയ മാര്‍ത്താണ്ഡവര്‍മ്മയും മരിക്കുകയും ജസ്റ്റിസുമാരായ രവീന്ദ്രന്‍, എ.കെ. പട്നായിക്, ആര്‍.എം. ലോധ, കെഹാര്‍, ടി.എസ് താക്കൂര്‍, ബോംബ്‌ഡെ തുടങ്ങിയ ജഡ്ജിമാര്‍ മാറുകയും ചെയ്തു.

കേസിന്റെ തുടക്കത്തില്‍ രാജകുടുംബത്തിനായി ഹാജരായത് ഇപ്പോഴത്തെ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാലാണ്. സുപ്രീംകോടതി അഭിഭാഷകരായ വിപിന്‍ നായരും പി.ബി.സുരേഷുമാണ് വിശ്വാസികള്‍ക്കായി ഹാജരായത്. യു.യു. ലളിതും ഇന്ദുമല്‍ഹോത്രയും അടങ്ങിയ ബെഞ്ച് 25 ദിവസം അന്തിമവാദം കേട്ട ശേഷമാണ് 2019 ഏപ്രില്‍ 10ന് കേസ് വിധി പറയാന്‍ മാറ്റിയത്.

പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് എന്ന നിലപാടാണ് രാജകുടുംബം കേരള ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമ്ബോള്‍ രാജകുടുംബം ഈ നിലപാട് തിരുത്തി. പൊതുക്ഷേത്രം ആണെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സുപ്രീം കോടതി രാജകുടുംബത്തിന്റെ ഹര്‍ജികള്‍ കേള്‍ക്കാന്‍ തീരുമാനിച്ചത്‌. പദ്മനാഭസ്വാമിയുടെ ദാസന്മാരാണ് തങ്ങള്‍ എന്നും തിരുവിതാംകൂര്‍ രാജകുടുംബം കോടതിയില്‍ വാദിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.