പത്തുവയസുകാരിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

by Vadakkan | 15 March 2017 3:56 PM

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ പോലീസിനെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ കുറ്റപ്പെടുത്തി.

സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി, ജില്ലാ കളക്ടര്‍, ശിശുക്ഷേമസമിതി സെക്രട്ടറി, കുണ്ടറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരോട് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുവാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.കേസിന്റെ തുടര്‍നടപടികളെക്കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ദക്ഷിണ മേഖലാ ഐ.ജിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്​ച വരുത്തിയ കുണ്ടറ സി.​െഎ ആര്‍. സാബുവിന്​ സസ്​പെന്‍ഷന്‍. മരണം കഴിഞ്ഞ്​ ഏഴുദിവസത്തിനകം പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്​ പൊലീസിന്​ ലഭിച്ചിട്ടും വീട്ടുകാരുടെ മൊഴിയെടുക്കുകയോ സംശയിക്കുന്ന ആരെയും ചോദ്യം ചെയ്യുകയോ ചെയ്​തില്ല. മരണം നടന്ന്​ രണ്ടു മാസമായിട്ടും അന്വേഷണം നടത്തിയില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.

ജനല്‍ക്കമ്ബിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കുട്ടിയുടെ കാലുകള്‍ നിലത്തൂന്നിയ നിലയിലായിരുന്നു.

കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം 22 മുറിവുകള്‍ കണ്ടെത്തിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ഇത് കൊലപാതകസാദ്ധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

Source URL: https://padayali.com/%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%af%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82/