പത്താൻകോട് ഐ.പി.സിയിൽ സ്വദേശികളായ പഞ്ചാബികൾ ഏറെയുണ്ട്. വളരെക്കുറച്ചു മലയാളികളും.
എന്നാൽ ഈ സഭ ഐപിസിയുട പ്രസിഡന്റിന്റെ (ജെജെ ) ചുമതലയിൽ ഉള്ളതാണു താനും, അസിസ്റ്റന്റ് പാസ്റ്റർ പഞ്ചാബിനെ ക്രിസ്തുവിനുവേണ്ടി നേടാൻ ആഗ്രഹിച്ചത് തെറ്റല്ല. അപ്പോസ്തലനായ പൗലോസ് പറയും പോലെ ” യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻകീഴുള്ളവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണത്തിൻകീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻകീഴുള്ളവർക്കു ന്യായപ്രമാണത്തിൻകീഴുള്ളവനെപ്പോലെ ആയി.” എന്നാൽ ഇവിടെ ‘ ജോമോൻ ‘ പഞ്ചാബികളെ നേടാൻ താൻ പഞ്ചാബിൽ പഞ്ചാബിയേപ്പോലെ ആയി.. അങ്ങനെ സുന്ദരിയായ ഒരു പഞ്ചാബിയെ വിവാഹം കഴിച്ചു.
എന്നാൽ കഴിഞ്ഞ ദിവസം പഞ്ചാബി സുന്ദരി ഇദ്ദേഹത്തെ വിട്ടു ജാരന്റെ കൂടെ ഇറങ്ങിപ്പോയി. ആഭ്യന്തരപ്രശ്നം ആണോ? കുടുംബ പ്രശ്നം ആണോ ? എന്തായാലും പടയാളിക്ക് എന്ത് ? സംഭവത്തിന്റെ ട്വിസ്റ്റ് അതല്ല, ഇറങ്ങിപ്പോയ പഞ്ചാബിക്കുട്ടിയെ തിരികെ എത്തിക്കാൻ ജെജെ എല്ലാ കഴിവും ഉപയോഗിച്ചു. വലിയ ഇടയൻ എന്നനിലയിൽ നഷ്ടപ്പെട്ട പഞ്ചാബി ആടിനെ മടക്കി കൊണ്ടുവരികയും ചെയ്തു. മാത്രമല്ല അസിസ്റ്റന്റ് (ജോമോൻ) ഇടയനെ അനുകൂലിച്ചു ജെജെ സഭയിൽ ഇടയലേഖനം വായിച്ചു. പഞ്ചാബി കുട്ടിയെ തെറ്റുകാരിയുമാക്കി. ജെജെ യുടെ ബിനാമിയെ അങ്ങനെ തഴയാൻ പറ്റില്ലല്ലോ.
പഞ്ചാബികൾ കേട്ട പാതി കേൾക്കാത്ത പാതി കൂട്ടത്തോടെ സഭ വിട്ടു പോയി എന്നാണ് അറിഞ്ഞത്. ഐപിസി സഭകളുടെ ഓരോ ഗതികേട് . സ്വന്തം കുടുംബത്തെ നന്നായി ഭരിക്കാൻ അറിയാത്തവർ ശുശ്രൂഷകന്മാർ ആയി ഇരിക്കരുത് എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു ജെജെക്ക് വയസുകാലത്തു സ്വന്തം സഭയിലും ഈ ഗതി കണ്ണുകൊണ്ടു കാണേണ്ടി വന്നു. ആദ്യം ഹെബ്രോൻപുരം മുതൽ ഒരു അടിച്ചുവാരൽ ശുശ്രൂഷ ചെയ്യേണ്ടിയ സമയം അതിക്രമിച്ചു. ഇനിയെങ്കിലും ഒരു നല്ല ശുശ്രൂഷകനായി ആടുകൾക്ക് വേണ്ടി ജീവൻ കൊടുക്കുന്നവനായി മാറു.
മൂന്നുവർഷം കഴിയുമ്പോൾ കറിവേപ്പില പോലെ പ്രസ്ഥാനം താങ്കളെയും എടുത്തെറിയും. അതുകൊണ്ടു ആദ്യത്തേക്കാൾ അവസാനം നല്ലതാക്കാൻ ശ്രമിക്കു. ഇത്തരം തനിയാവർത്തനങ്ങൾ ഉണ്ടാവാതിരിക്കാൻ സഭക്കുവേണ്ടി, ശുശ്രൂഷകർക്കായി പ്രാർത്ഥിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കു. താങ്കളുടെ ഇലക്ഷൻ പ്രചാരണ ആപ്തവാക്യം ഇതായിരുന്നുവല്ലോ,’ പ്രാത്ഥനാ മനുഷ്യൻ, കൂടാരവാസി, ഉപവാസ വീരൻ.
ഹോർലിക്സും, ലസ്സിയും, ബിരിയാണിയും ഒക്കെ ഉപേക്ഷിച്ചു റിയാലിറ്റിയിലേക്ക് മടങ്ങിവരൂ !!!!!!
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.