പത്തനാപുരത്ത് പെണ്‍കുട്ടി വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

പത്തനാപുരത്ത് പെണ്‍കുട്ടി വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍  മരിച്ച നിലയില്‍
July 30 15:24 2017 Print This Article

പത്തനാപുരത്ത് പെണ്‍കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കിരമൂട്ടില്‍ ബിജു-ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിന്‍സിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ കഴുത്തിലും നെറ്റിയും മുറിവേറ്റതായി പോലീസ് പരിശോധനയില്‍ കണ്ടെത്തി.
രാവിലെ റിന്‍സിയുടെ അമ്മ ബീനയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്. രണ്ട് വാതിലുകളുള്ള മുറിയുടെ പുറത്തേക്കുള്ള വാതില്‍ തുറന്നുകിടക്കുന്നതുകണ്ട ബീന മുറിയില്‍ ചെന്ന് നോക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തിലും, ശരീരത്തിലും മുറിവുള്ളതായി പോലീസ് പറയുന്നു.കലഞ്ഞൂര്‍ ഗവ ഹയര്‍സക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ആന്‍സിയാണ് സഹോദരി. സംഭവത്തില്‍ പുനലൂര്‍ ഡിവൈഎസ്പി കൃഷ്ണ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.