പത്തനാപുരം: കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോര്‍ ദേറ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന് ആണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്കൂളിലെ അധ്യാപികയാണ് സൂസൻ. കിണറിന് സമീപം രക്തം വീണ പാടുകളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ മുടി മുറിച്ച നിലയിലാണ് കണ്ടെത്തിയത്. മുടിയുടെ മുറിച്ച ഭാഗം മുറിയിലും കണ്ടെത്തിയിട്ടുണ്ട്. മുറിയില്‍ ഒറ്റയ്ക്കാണ് കന്യാസ്ത്രി താമസിച്ചിരുന്നത്. മുറിയിലും കിണറിന്റെ ചുറ്റുമതിലിലും രക്തക്കറ പറ്റിയിട്ടുണ്ട്. അപസ്മാരരോഗമുള്ള ആളാണ് എന്നും ചികിത്സ എടുക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കിണറ്റില്‍ വീണുകിടക്കുന്നു എന്ന് കണ്ട ആൾ അഗ്നിശമനസേനയെ ആദ്യം അറിയിക്കുകയായിരുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.